1
00:00:06,111 --> 00:00:08,280
- ഷോ ടൈം.
- ഷിയയുടെ കൂടെ ഹണി ബോയ് 2 ചെയ്തേയുള്ളൂ.

2
00:00:08,364 --> 00:00:10,366
അബർക്രോംബിയും സെവൻ-ഇലവനും
കൂടി കിട‍ന്ന പോലത്തെ മണം.

3
00:00:10,449 --> 00:00:12,827
- അത് പാലാണോ?
- എൻ്റെ ദൈവമേ!

4
00:00:12,910 --> 00:00:15,621
- ആർക്കും ഇതിൽ ചേരാം.
- ഞാൻ ഗാരി ബ്യൂസിയുടെ കൂടെ കിടന്നിട്ടുണ്ട്.

5
00:00:15,704 --> 00:00:16,789
മുമ്പ്

6
00:00:16,872 --> 00:00:19,208
അവൻ നമ്മെ ചാവാൻ വിട്ടു,
ഇപ്പൊ ഒന്നും സംഭവിക്കാത്തപോലെ നടക്കുന്നോ?

7
00:00:20,167 --> 00:00:21,335
ഞാൻ നിന്നെ കൊല്ലും.

8
00:00:21,961 --> 00:00:23,587
- എന്നാലങ്ങനെ ചെയ്യ്.
- ബുച്ചർ തുലയട്ടെ.

9
00:00:24,421 --> 00:00:26,257
- ഹ്യൂയി പോയി തുലയട്ടെ.
- നീ ഞങ്ങളേം കൂടി പെടുത്തും.

10
00:00:26,340 --> 00:00:28,092
- അമ്മേ. ഹായ്.
- ആനി!

11
00:00:28,175 --> 00:00:31,846
എൻ്റെ ദേഹത്ത് മരുന്ന് കുത്താൻ വോട്ടിനെ
സമ്മതിക്കുമ്പോൾ എനിക്കെത്ര വയസ്സായിരുന്നു?

12
00:00:31,929 --> 00:00:34,974
നിനക്കൊരു അസാധാരണ ജീവിതം കിട്ടുമെന്ന്
അവർ ഉറപ്പു തന്നിരുന്നു.

13
00:00:35,057 --> 00:00:38,394
സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടതുകൊണ്ടാണ്
അച്ഛൻ പോയതെന്നല്ലേ അമ്മ പറഞ്ഞത്.

14
00:00:38,477 --> 00:00:40,271
അത് ശരിക്കും ബിസിനസ് പൊളിഞ്ഞിട്ടാണോ?

15
00:00:40,354 --> 00:00:43,148
നിങ്ങളുടെ ഈ മാൾബറോ മാൻ വേഷംകെട്ടില്ലേ?
അത് വെറും തല്ലിപ്പൊളിയാ.

16
00:00:44,024 --> 00:00:47,945
ഫ്രെഡെറിക് വോട്ട് വി1 പരീക്ഷിച്ചിരുന്ന
ആർമി ആശുപത്രിയാണ് ഫോർട്ട് ഹാർമണി.

17
00:00:48,028 --> 00:00:50,614
ഇനി എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ,
അത് അവിടെത്തന്നെ കാണും.

18
00:00:50,698 --> 00:00:53,325
ഇന്നത്തെ വേർഷനേക്കാൾ
പത്തിരട്ടി വീര്യമുണ്ട് വി1-ന്.

19
00:00:53,409 --> 00:00:56,036
ആദ്യകാലത്തെ ചുരുക്കം ചില സൂപ്പുകളിൽ
മാത്രമേ അത് ഫലിച്ചിട്ടുള്ളൂ.

20
00:00:56,120 --> 00:00:57,371
നീയും സ്റ്റോംഫ്രെണ്ടും.

21
00:00:58,497 --> 00:01:01,000
- ആരാ സ്റ്റോംഫ്രെണ്ട്?
- ഡോക്ടർ വോട്ടിൻ്റെ ഭാര്യ ക്ലാര.

22
00:01:01,083 --> 00:01:02,710
നീ അവളെ ലിബർട്ടി എന്ന പേരിലാകും അറിയുക.

23
00:01:02,793 --> 00:01:03,961
നാം ഹോംലാൻഡറുടെ പുറകെ പോകുവല്ലേ?

24
00:01:04,044 --> 00:01:05,379
വൈറസ് ഇല്ലാതെ പോവാൻ പറ്റില്ല.

25
00:01:05,462 --> 00:01:06,630
ഞാൻ ശക്തനാണെന്നു പറഞ്ഞില്ലേ.

26
00:01:06,714 --> 00:01:08,173
എനിക്കേ അവനെ
തടയാനാവൂ എന്നല്ലേ പറഞ്ഞത്.

27
00:01:08,257 --> 00:01:10,759
അവനെ ദ ടവറിൽ നിന്ന്
പുറത്തിറക്കാൻ വേണ്ടി ഞാൻ വെറുതെ പറഞ്ഞതാ.

28
00:01:10,843 --> 00:01:12,636
എൻ്റെ പൊന്നുമോനേ.

29
00:01:20,394 --> 00:01:21,228
ഹോംലാൻഡർ?

30
00:01:22,855 --> 00:01:25,316
ഫയർ… ക്രാക്കർ.

31
00:01:27,526 --> 00:01:28,611
എന്താ ഈ മണം?

32
00:01:28,694 --> 00:01:30,905
അതെൻ്റെ പുതിയ പെർഫ്യൂമിൻ്റെ ആയിരിക്കും.

33
00:01:30,988 --> 00:01:33,574
അത്… ജനറൽ ലീസ് സീക്രട്ട് ആണ്.

34
00:01:33,657 --> 00:01:34,491
അല്ല.

35
00:01:35,159 --> 00:01:38,287
ഇതെൻ്റെ അച്ഛൻ്റെ മണമാ.
സോൾജ്യർ ബോയ്.

36
00:01:40,164 --> 00:01:42,082
- നിൻ്റെ ദേഹം മുഴുവൻ അവൻ്റെ മണമാണ്.
- അതെ.

37
00:01:42,958 --> 00:01:45,794
അതുപിന്നെ, ഞങ്ങൾ ഇൻ്റർവ്യൂവിന്
തയ്യാറെടുക്കുകയായിരുന്നല്ലോ.

38
00:01:46,503 --> 00:01:47,338
തയ്യാറെടുപ്പോ?

39
00:01:51,675 --> 00:01:53,344
പിന്നെ… എനിക്ക്
നിന്നെക്കൊണ്ടൊരു കാര്യമുണ്ട്.

40
00:01:53,427 --> 00:01:54,428
ആണോ?

41
00:01:58,015 --> 00:02:01,644
എനിക്കൊരു ദിവ്യസന്ദേശം ലഭിച്ചു.

42
00:02:02,895 --> 00:02:06,565
എന്നെ കാണാൻ… ഒരു മാലാഖ വന്നു.

43
00:02:08,901 --> 00:02:11,362
അവൾ എൻ്റെ നിയോഗം പറഞ്ഞുതന്നു.

44
00:02:12,988 --> 00:02:16,909
ആണോ, ദൈവത്തിന് സ്തുതി. എന്താണത്?

45
00:02:17,910 --> 00:02:19,244
ദൈവം.

46
00:02:20,371 --> 00:02:22,206
അത് വളരെ നന്നായി സർ.

47
00:02:22,289 --> 00:02:24,750
തമ്പുരാനെ സേവിക്കുന്നതിലും
വലിയൊരു നിയോഗമില്ല.

48
00:02:24,833 --> 00:02:28,379
അല്ലല്ല. "ദൈവത്തെ സേവിക്കുക" അല്ല.

49
00:02:29,129 --> 00:02:30,464
ദൈവമാകുക.

50
00:02:32,466 --> 00:02:34,134
ഞാനാണ് മിശിഹ.

51
00:02:36,637 --> 00:02:38,389
ഞാനാണ് ലോകരക്ഷകൻ.

52
00:02:39,139 --> 00:02:41,642
മിശിഹായോ?

53
00:02:42,685 --> 00:02:43,686
അതെ.

54
00:02:47,231 --> 00:02:48,399
അഭിനന്ദനങ്ങൾ.

55
00:02:49,191 --> 00:02:50,234
നന്ദി.

56
00:02:53,445 --> 00:02:56,448
ഞാൻ വിശേഷപ്പെട്ടവൻ ആണെന്ന്
എനിക്കറിയാമായിരുന്നു. അറിയാമായിരുന്നു!

57
00:02:57,032 --> 00:03:00,536
ഞാൻ അനുഭവിച്ചു. ഒരുപാട്
കഷ്ടപ്പാടുകൾ അനുഭവിച്ചു,

58
00:03:00,619 --> 00:03:04,164
എനിക്കൊന്നും മനസ്സിലായില്ല…
എന്തിനാണെന്ന്.

59
00:03:04,748 --> 00:03:07,543
പക്ഷേ നീ… നീ.

60
00:03:07,626 --> 00:03:11,130
നീയത് എന്നും ശ്രദ്ധിച്ചിരുന്നു… ഇല്ലേ?

61
00:03:11,213 --> 00:03:13,716
ഞാൻ വിശേഷപ്പെട്ടവനാണെന്ന്
നിനക്ക് എപ്പോഴേ അറിയാമായിരുന്നു.

62
00:03:15,342 --> 00:03:17,469
അതുകൊണ്ടാണ് എൻ്റെ വരവറിയിക്കാൻ

63
00:03:17,553 --> 00:03:21,223
ഞാൻ നിന്നെ തിരഞ്ഞെടുത്തത്.

64
00:03:23,475 --> 00:03:24,309
എങ്ങനെ?

65
00:03:24,393 --> 00:03:28,063
ഭൂമിയിലെ ഏറ്റവും വലിയ മാധ്യമശൃംഖല
നമ്മുടെ നിയന്ത്രണത്തിലല്ലേ.

66
00:03:28,939 --> 00:03:31,025
നമ്മുടെ മാർക്കറ്റിംഗ് കണ്ടാൽ
യേശുവിൻ്റെ വരെ കണ്ണു തള്ളും.

67
00:03:34,611 --> 00:03:35,696
എന്തു പറയുന്നു?

68
00:03:38,115 --> 00:03:40,868
അങ്ങേയ്ക്കു വേണ്ടി എന്തും ചെയ്യാൻ
ഞാൻ തയ്യാറാണെന്ന് അറിയാല്ലോ.

69
00:03:41,535 --> 00:03:42,369
നന്ദി.

70
00:03:57,259 --> 00:03:59,762
ഇതാ അവൻ. മരണത്തിൽ നിന്ന്
തിരിച്ചുവന്നിരിക്കുന്നു.

71
00:04:01,805 --> 00:04:03,640
സൂക്ഷിച്ച്. പതുക്കെ.

72
00:04:05,559 --> 00:04:06,518
ഇതാ.

73
00:04:15,861 --> 00:04:18,822
ഇത് ആ എംപയർ സ്ട്രൈക്ക്സ് ബാക്ക്
സിനിമ പോലെ ഉണ്ടല്ലേ?

74
00:04:18,906 --> 00:04:20,407
- ഞാനത് കണ്ടിട്ടില്ല.
- എന്ത്?

75
00:04:20,491 --> 00:04:22,117
- ചുമ്മാ തള്ളല്ലേ. ഞാൻ കാണിച്ചുതന്നതല്ലേ.
- ഇല്ല.

76
00:04:22,201 --> 00:04:24,912
നിങ്ങൾ സ്റ്റാർ വാർസ് കാണിച്ചു, പക്ഷേ
അമ്മ എന്നെ അതൊന്നും കാണാൻ വിട്ടില്ല.

77
00:04:24,995 --> 00:04:27,331
അതിൽ റിഗാഡിംഗ് ഹെൻറിയിലെ
നടനല്ലേ ഉള്ളത്?

78
00:04:28,373 --> 00:04:29,374
അതെ.

79
00:04:30,125 --> 00:04:32,544
അതവിടെ നിൽക്കട്ടെ, അതിലൊരു സീനുണ്ട്.

80
00:04:33,295 --> 00:04:35,714
കുഞ്ഞ് ലൂക്ക്
തൻ്റെ സ്പേസ്ഷിപ്പിൽ കയറുന്നു,

81
00:04:35,798 --> 00:04:38,217
എന്നിട്ട് അച്ഛനായ ഡാർത്ത് വെയ്ഡറുമായി
തല്ലുപിടിക്കാൻ പോകുന്നു.

82
00:04:38,300 --> 00:04:39,510
- അവനിട്ട് കിട്ടി--
- നിൽക്കൂ.

83
00:04:39,593 --> 00:04:41,804
ഡാർത്ത് വെയ്ഡർ
ലൂക്ക് സ്കൈവാക്കറുടെ അച്ഛനാണോ?

84
00:04:42,930 --> 00:04:46,475
അതെ, അതൊരു സ്‌പോയിലറാണ്.
അതൊക്കെ പോട്ടെ, നീ കേൾക്ക്.

85
00:04:46,558 --> 00:04:50,270
അതായത്, നമ്മൾ വൈറസ് റെഡിയാക്കുന്നതു വരെ
നീ കാത്തിരിക്കണമായിരുന്നു.

86
00:04:50,354 --> 00:04:51,688
ഇതൊരു യുദ്ധമാണ്.

87
00:04:52,773 --> 00:04:54,316
ഞങ്ങളുടെ കയ്യിലെ
ഏറ്റവും വലിയ ആയുധം നീയാ.

88
00:04:54,399 --> 00:04:59,196
പക്ഷേ ഹോംലാൻഡറെ കൊല്ലുന്നതിന് മുൻപേ
നീ പോയി ചത്താൽ

89
00:04:59,279 --> 00:05:01,156
നിന്നെക്കൊണ്ടൊരു ഉപകാരവുമില്ലാതാകും.

90
00:05:01,240 --> 00:05:02,991
ഞാൻ ശ്രമിക്കാനെങ്കിലും ധൈര്യം കാണിച്ചല്ലോ.

91
00:05:03,075 --> 00:05:06,120
ധൈര്യവും മണ്ടത്തരവും തമ്മിൽ
വലിയ വ്യത്യാസമൊന്നുമില്ല മോനേ.

92
00:05:08,580 --> 00:05:10,207
നിങ്ങൾക്ക്
എന്നെപ്പറ്റി ഒരു ചിന്തയുമില്ല.

93
00:05:10,999 --> 00:05:12,501
ഒരിക്കലും ഉണ്ടായിട്ടുമില്ല.

94
00:05:17,089 --> 00:05:19,091
ഞാൻ കുറച്ചുകൂടി വെള്ളം എടുക്കാം.

95
00:05:27,307 --> 00:05:28,976
നശിച്ച പിള്ളേര്.

96
00:05:48,662 --> 00:05:50,706
സ്വാഗതം, കഴുവേറീ.

97
00:05:57,296 --> 00:05:58,255
നന്ദി.

98
00:06:08,140 --> 00:06:09,975
അത് എന്തിനെക്കുറിച്ചായിരുന്നു?

99
00:06:13,228 --> 00:06:14,062
ഒന്നുമില്ല.

100
00:06:17,149 --> 00:06:18,192
കൊള്ളാല്ലോ.

101
00:06:18,275 --> 00:06:19,651
- നന്ദി. നന്ദി.
- ശരി.

102
00:06:19,735 --> 00:06:21,904
നിങ്ങളുടെ ഫാഷൻ വീക്കൊക്കെ കഴിഞ്ഞെങ്കിൽ,

103
00:06:21,987 --> 00:06:23,113
നമുക്ക് പണി തുടങ്ങിയാലോ?

104
00:06:23,197 --> 00:06:25,616
ഫ്രെഞ്ചി, ആവശ്യത്തിന് മരുന്ന് റെഡിയാക്കാൻ
ഇനി എത്ര സമയമെടുക്കും?

105
00:06:25,699 --> 00:06:29,703
വൈറസ് കുറച്ചേ ബാക്കിയുണ്ടായിരുന്നുള്ളൂ.
അതൊന്നു പെരുകാൻ സമയം വേണം.

106
00:06:29,786 --> 00:06:32,456
പയ്യെ തിന്നാൽ പനയും തിന്നാം
എന്നു കേട്ടിട്ടില്ലേ?

107
00:06:32,539 --> 00:06:33,874
എത്ര സമയം വേണമെന്ന്?

108
00:06:33,957 --> 00:06:35,292
- കുറഞ്ഞത് ഒരാഴ്ച.
- ശരി.

109
00:06:35,375 --> 00:06:37,461
എന്നാ നമുക്ക് ഇപ്പോൾത്തന്നെ
ഫോർട്ട് ഹാർമണിയിലേക്ക് പോകാം.

110
00:06:37,544 --> 00:06:39,129
ആ സ്ഥലം 80 വർഷം മുൻപേ പൂട്ടിയതാണ്.

111
00:06:39,213 --> 00:06:41,840
ഇനി അവിടെ വി1 ബാക്കിയുണ്ടെങ്കിൽ,
അത് കണ്ടെത്താൻ എളുപ്പമായിരിക്കില്ല.

112
00:06:41,924 --> 00:06:45,135
മാത്രമല്ല, ആ ബോയ് സ്കൗട്ട് കുട്ടികളുടെ
കുടൽമാല കിൻഡർ ജോയ് പോലെ പുറത്തെടുത്ത

113
00:06:45,219 --> 00:06:48,597
വി വൈറസ് ഉള്ള ഏതോ ഒരു മൃഗവും
അവിടെയുണ്ടെന്നു തോന്നുന്നു.

114
00:06:48,680 --> 00:06:51,266
ഹോംലാൻഡറുടെ കയ്യിൽ സ്റ്റാൻ എഡ്ഗർ
ഉണ്ടെന്ന കാര്യം ഞാൻ ഓർമ്മിപ്പിക്കണോ?

115
00:06:51,350 --> 00:06:53,227
അവർ നമ്മളെക്കാൾ
പത്തു പടി മുന്നിലായിരിക്കും.

116
00:06:53,310 --> 00:06:56,230
നമുക്ക് ആദ്യം വി1 കിട്ടിയാൽ,
ആനിയെയും കിമികോയെയും രക്ഷിക്കാം.

117
00:06:56,313 --> 00:06:58,357
നിന്നെയും രക്ഷിക്കാം,
നിനക്ക് താല്പര്യമുണ്ടെങ്കിൽ.

118
00:06:58,941 --> 00:07:01,026
ഹോംലാൻഡറിന് കിട്ടിയാൽ,
അവൻ ചിരഞ്ജീവിയാകും,

119
00:07:01,109 --> 00:07:03,278
വൈറസ് വെറുതെയാകും, നമ്മൾ പെടും.

120
00:07:03,362 --> 00:07:08,283
അപ്പോൾ, ആർക്കൊക്കെ പോകണം…
ക്ലിയർഫീൽഡിലേക്ക്?

121
00:07:09,284 --> 00:07:10,285
റെയാനെ ആരു നോക്കും?

122
00:07:10,369 --> 00:07:12,246
അവൻ പോയി. അവൻ ഓടിപ്പോയി.

123
00:07:12,329 --> 00:07:14,039
അതാരുടെ തെറ്റാണാവോ.

124
00:07:15,582 --> 00:07:17,626
ഞാനായിരുന്നെങ്കിൽ
നിന്നെ കുറ്റപ്പെടുത്തില്ലായിരുന്നു.

125
00:07:17,709 --> 00:07:20,295
സ്റ്റാർലൈറ്റ് എവിടെയാണെന്നു
പറയാൻ നിനക്ക് പറ്റുമോ?

126
00:07:26,969 --> 00:07:28,971
ശരി. നമുക്ക് തുടങ്ങാം.

127
00:07:42,651 --> 00:07:43,485
ആനി.

128
00:07:44,361 --> 00:07:45,237
അച്ഛാ.

129
00:07:51,743 --> 00:07:53,745
നോക്കൂ, എനിക്ക് നിങ്ങളോട് സംസാരിക്കണം.

130
00:07:53,829 --> 00:07:54,663
പറഞ്ഞോ.

131
00:07:55,747 --> 00:07:57,040
ശരി, അതൊന്ന് നിർത്താമോ?

132
00:08:06,008 --> 00:08:07,217
എങ്ങനെ എന്നെ കണ്ടുപിടിച്ചു?

133
00:08:07,301 --> 00:08:10,470
ഞാൻ മാസങ്ങളായി അന്വേഷിക്കുകയായിരുന്നു.
ഒളിച്ചിരിക്കാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്.

134
00:08:10,554 --> 00:08:12,097
ഇരുപത് വർഷമായി,

135
00:08:12,180 --> 00:08:14,182
എന്നിട്ട് ഇതാണോ അച്ഛന് ആദ്യമായി
എന്നോട് പറയാനുള്ളത്?

136
00:08:15,225 --> 00:08:16,393
ഞാനെന്തു പറയണം?

137
00:08:18,562 --> 00:08:19,521
അച്ഛാ?

138
00:08:24,818 --> 00:08:27,112
ആനി, ഇതാണ് നിൻ്റെ അനുജൻ… മേസൺ.

139
00:08:30,115 --> 00:08:33,535
വളരെ ലളിതമാണ്, മിസ്റ്റർ പ്രസിഡൻ്റ്.
പൊതുവിദ്യാലയങ്ങളുടെ ഫണ്ട് നിർത്തലാക്കുക,

140
00:08:33,618 --> 00:08:36,580
ഹോംലാൻഡർ ഫ്രീഡം അക്കാദമികൾക്ക്
വൗച്ചറുകൾ നൽകുക.

141
00:08:36,663 --> 00:08:39,291
കുട്ടികൾ ഗേ പെൻഗ്വിനുകളെക്കുറിച്ച്
വായിച്ച്

142
00:08:39,374 --> 00:08:41,960
വോക്ക് ജിഹാദികളാകുന്നത്
നിങ്ങൾക്ക് ഇഷ്ടമല്ലല്ലോ അല്ലേ?

143
00:08:42,836 --> 00:08:43,837
നന്ദി, സാർ.

144
00:08:46,590 --> 00:08:48,800
ഞാൻ വ്യക്തമാക്കാം. ആർക്കും
എന്നെ വിളിച്ചുവരുത്താനവകാശമില്ല.

145
00:08:48,884 --> 00:08:52,554
അവസാനമായി എന്നെ ഭരിക്കാൻ ഞാൻ സമ്മതിച്ച
കറുത്ത വർഗ്ഗക്കാരി നെൽ കാർട്ടർ ആണ്,

146
00:08:52,637 --> 00:08:54,765
അതും ഒരു കോക്ക് റിംഗും ക്രിസ്കോയും വെച്ച്.

147
00:08:54,848 --> 00:08:57,267
നിങ്ങളുടെ സിനിമയുടെ കാര്യത്തിൽ
ബി.എ. ഒരു പ്രശ്നം ചൂണ്ടിക്കാണിച്ചു.

148
00:08:57,351 --> 00:09:01,772
ആ ട്രെയിലറിൽ "ഒരു വലിയ പാത്രം കൊക്കെയ്ൻ"
എന്ന ഡയലോഗ് വെക്കാൻ പറ്റില്ല.

149
00:09:01,855 --> 00:09:02,898
അതെൻ്റെ
കോൺട്രാക്റ്റിലുള്ളതാ.

150
00:09:02,981 --> 00:09:04,399
1984 മുതലേ.

151
00:09:04,483 --> 00:09:06,360
എനിക്ക് വേണ്ടതെന്തും
എനിക്കതിൽ ചേർക്കാം.

152
00:09:06,443 --> 00:09:08,737
നിങ്ങൾക്ക് ഹോംലാൻഡറോട് ചോദിക്കാം,

153
00:09:08,820 --> 00:09:10,822
അവൻ ഫോർട്ട് ഹാർമണിയിൽനിന്ന്
തിരിച്ചുവരുമ്പോൾ.

154
00:09:13,200 --> 00:09:14,242
ഫോർട്ട് ഹാർമണി?

155
00:09:14,326 --> 00:09:17,329
ഹോംലാൻഡറും സ്റ്റാൻ എഡ്ഗറും തമ്മിൽ
തുറന്നു സംസാരിച്ചു,

156
00:09:17,412 --> 00:09:21,625
ഫോർട്ട് ഹാർമണിയിൽ വി1 കാണാൻ
സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതുന്നു.

157
00:09:22,709 --> 00:09:26,630
അവിടെ വെച്ചല്ലേ ഡോക്ടർ വോട്ട്
നിങ്ങളെ ആദ്യം കുത്തിവെച്ചത്?

158
00:09:28,423 --> 00:09:29,466
അത് നല്ല കാര്യമാണ്.

159
00:09:29,549 --> 00:09:34,012
അത് കിട്ടിയാൽ, ഹോംലാൻഡറിനെ വൈറസ് ഏശില്ല,
നിങ്ങളെപ്പോലെ അവനും ചിരഞ്ജീവിയാകും.

160
00:09:34,096 --> 00:09:39,226
നിങ്ങൾക്ക് എന്നെന്നും ഒന്നിച്ചു കഴിയാം.
അച്ഛനും മകനും… എന്നേക്കും.

161
00:09:42,479 --> 00:09:45,023
- അവൻ എപ്പോഴാ പോയത്?
- ഇതുവരെ പോയിട്ടില്ല.

162
00:09:45,649 --> 00:09:49,945
നിങ്ങൾക്ക് അവൻ്റെ കൂടെ പോയി എവിടെയാ
നോക്കേണ്ടതെന്ന് കാണിച്ചുകൊടുത്തുകൂടേ.

163
00:09:50,028 --> 00:09:52,781
അല്ലെങ്കിലും, ആ സ്ഥലം
നിങ്ങളെക്കാൾ നന്നായി ആർക്കറിയാം?

164
00:10:09,256 --> 00:10:11,550
വിചിത്രം തന്നെ.
പക്ഷികളോ മൃഗങ്ങളോ ഒന്നുമില്ല.

165
00:10:11,633 --> 00:10:13,051
- ഇതൊരു--
- കോപ്പിലെ സ്ഥലം.

166
00:10:13,135 --> 00:10:15,011
സ്റ്റേറ്റിൻ്റെ അങ്ങേയറ്റത്താണോ
വണ്ടി നിർത്തിയത്?

167
00:10:15,095 --> 00:10:17,681
നടക്കാൻ ബുദ്ധിമുട്ടാണേൽ ആ ഷൂവിൻ്റെ
ലേസ് ഒന്ന് കെട്ടിക്കൂടേടാ പുല്ലേ.

168
00:10:27,482 --> 00:10:28,442
നാശം പിടിക്കാൻ.

169
00:10:29,943 --> 00:10:31,153
അതെൻ്റെ ടൈപ്പ് അല്ല മോനേ.

170
00:10:31,236 --> 00:10:33,697
- കുറച്ച് ബഹുമാനം കാണിച്ചാൽ എന്താ?
- ഹ്യൂയി പറഞ്ഞതാണ് ശരി, ബുച്ചർ.

171
00:10:33,780 --> 00:10:35,365
ആദ്യം അവളെ ഡിന്നറിന് കൊണ്ടുപോകണം.

172
00:10:38,285 --> 00:10:39,995
നോക്കട്ടെ.

173
00:10:40,078 --> 00:10:42,914
ശരീരം അഴുകിയതുവെച്ച് നോക്കുമ്പോൾ,
ഇവർ മരിച്ചിട്ട് കുറെ നാളായി.

174
00:10:42,998 --> 00:10:44,666
എന്തോ ഒന്ന് ഇവരെ കടിച്ചുകീറി.

175
00:10:44,749 --> 00:10:48,628
ആ ബോയ് സ്കൗട്ടുകളെ കൊന്ന സാധനം
ഇപ്പോഴും ഈ കാട്ടിലുണ്ടാകും.

176
00:10:48,712 --> 00:10:50,547
എന്നാൽ വേഗം പോകാം.

177
00:10:50,630 --> 00:10:53,091
ബിഗ് ഫൂട്ടിൻ്റെ കയ്യിൽ നിന്ന്
അടി വാങ്ങാനല്ല ഞാൻ വന്നത്.

178
00:11:05,187 --> 00:11:06,855
ദൈവമേ, എന്തൊരു രുചി.

179
00:11:07,981 --> 00:11:11,109
ഇതു കഴിക്കാൻ ഞാനെന്തേ ഇത്ര വൈകി?
ഞാൻ എന്തിനാ വെറുതെ പേടിച്ചത്?

180
00:11:11,193 --> 00:11:13,987
ഒരു മീനിന് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി
എനിക്കായി ജീവൻ കളയുക എന്നതാണ്.

181
00:11:15,155 --> 00:11:17,866
അവർ സ്വർഗ്ഗത്തിൽ കന്യകമാരായ
47 ചൂരമീനുകളുടെ കൂടെയായിരിക്കും.

182
00:11:18,492 --> 00:11:21,077
എടോ! എന്താടോ ഇത്?

183
00:11:21,161 --> 00:11:23,663
- ഞാൻ നിന്നെ വിശ്വസിച്ചതാ.
- അപ്പോൾ നിനക്ക് മിണ്ടാറായോ?

184
00:11:23,747 --> 00:11:25,373
മെത്തേഡ് ആക്ടിംഗ് എളുപ്പമാണെന്നാണോ വിചാരം?

185
00:11:25,457 --> 00:11:28,335
മിണ്ടാതിരിക്കാൻ എന്ത് പാടാണെന്നറിയാമോ?

186
00:11:28,418 --> 00:11:31,254
എൻ്റെ ഏറ്റവും വലിയ കഴിവ്,
അതെനിക്കുപയോഗിക്കാൻ പറ്റുന്നില്ല.

187
00:11:31,338 --> 00:11:33,924
പക്ഷെ എനിക്ക് അർപ്പണബോധമുണ്ട്.
ഈ വേഷത്തിനുവേണ്ടി ഞാൻ എല്ലാം നൽകി,

188
00:11:34,007 --> 00:11:35,550
എന്നിട്ട് നീ എന്നെ തേച്ചു.

189
00:11:35,634 --> 00:11:38,178
ഞാൻ സ്റ്റാൻ എഡ്ഗറിനെ
കൊണ്ടുവന്നതാണോ നിൻ്റെ പ്രശ്നം?

190
00:11:38,261 --> 00:11:39,596
നമ്മൾ സുഹൃത്തുക്കളാണെന്നാ ഞാൻ കരുതിയത്.

191
00:11:39,679 --> 00:11:42,474
ആളുകൾ നീ മണ്ടനാണെന്നും
നിൻ്റെ ശക്തി തമാശയാണെന്നും

192
00:11:42,557 --> 00:11:43,975
ഈ മന്ദബുദ്ധിയെ നോക്കാൻ
ആളെ വേണമെന്നും

193
00:11:44,059 --> 00:11:46,603
പറഞ്ഞ് ആളുകൾ കളിയാക്കിയപ്പോഴൊക്കെ
ഞാൻ നിൻ്റെ കൂടെ നിന്നു.

194
00:11:46,686 --> 00:11:50,315
- ആരും അങ്ങനെ പറയാറില്ല.
- ഉവ്വ്, പറയാറുണ്ട്. എപ്പോഴും.

195
00:11:50,398 --> 00:11:52,400
അതൊരു വലിയ വിഷയമാക്കണ്ട,
ബ്രോ വി. വെയ്ഡ്.

196
00:11:52,484 --> 00:11:54,694
എനിക്ക് ഹോംലാൻഡറിനോട് ജയിക്കാൻ
എഡ്ഗറിനെ വേണമായിരുന്നു.

197
00:11:54,778 --> 00:11:56,279
ഇതൊരു മണ്ണിൽച്ചോരയില്ലാത്ത ലോകമാണ്.

198
00:11:57,155 --> 00:11:58,448
അങ്ങനെയാണോ ആ പ്രയോഗം?

199
00:11:58,532 --> 00:12:01,618
എന്തോ ആവട്ടെ.
നീ ആ മാസ്ക് എടുത്തു വെക്കാൻ നോക്ക്.

200
00:12:02,911 --> 00:12:04,120
അപ്പൊ അങ്ങനെയാണ് കാര്യം?

201
00:12:04,204 --> 00:12:05,747
നീ മര്യാദക്ക് സൂക്ഷിച്ചോ!

202
00:12:05,830 --> 00:12:08,375
ആണോ? നീ എന്തു ചെയ്യും?

203
00:12:08,458 --> 00:12:11,336
ഹോംലാൻഡറിന് എഡ്ഗറിനെ പിടിച്ചത് ഇഷ്ടമായി.
അവനിപ്പോൾ എന്നെ വലിയ കാര്യമാണ്.

204
00:12:11,419 --> 00:12:12,587
അതെത്ര നാൾ ഉണ്ടാകും?

205
00:12:12,671 --> 00:12:15,632
സ്വന്തം അച്ഛനെക്കാൾ വില അവന്
നിന്നോടുണ്ടാകുമെന്ന് തോന്നുന്നുണ്ടോ?

206
00:12:23,014 --> 00:12:25,392
നിൻ്റെ പിന്നാമ്പുറം ഞാൻ വലിച്ച് കീറും.

207
00:12:33,316 --> 00:12:36,403
എടോ. പിന്നിൽ നിന്നുള്ള കാഴ്ച
ഗംഭീരമായിരുന്നു.

208
00:12:36,486 --> 00:12:37,654
നിനക്കത് ഇഷ്ടപ്പെട്ടല്ലേ.

209
00:12:38,863 --> 00:12:39,823
മുത്തേ.

210
00:12:40,907 --> 00:12:42,117
നിൻ്റെ സൂപ്പർ കരച്ചിൽ.

211
00:12:43,410 --> 00:12:45,120
നമുക്ക് കുറച്ചുകൂടി ബലമുള്ള
ബോൾ ഗാഗ് വാങ്ങണം.

212
00:12:45,203 --> 00:12:47,163
നീ ചെയ്യുന്ന രീതിക്ക്,

213
00:12:47,247 --> 00:12:50,292
ലോകത്തുള്ള ഒരു ഗാഗും മതിയാകില്ല.

214
00:12:51,042 --> 00:12:54,713
പബ്ലിസിറ്റിക്ക് വേണ്ടി നിന്നെ കെട്ടണമെന്ന്
സേജ് പറഞ്ഞപ്പോൾ,

215
00:12:54,796 --> 00:12:55,797
ഞാൻ ഫോൺ കട്ട്‌ ചെയ്തതാ.

216
00:12:55,880 --> 00:12:59,092
പക്ഷെ നിൻ്റെ ദുരന്ത മുഖത്ത് ചീറ്റിക്കാൻ

217
00:13:00,385 --> 00:13:02,887
എനിക്ക് വലിയ ഇഷ്ടമാണ്.

218
00:13:02,971 --> 00:13:04,306
ബേബി.

219
00:13:20,864 --> 00:13:22,282
ശ്ശെ.

220
00:13:22,365 --> 00:13:26,119
എനിക്ക് പോവാറായി. ആരാധനാ ടീമുമായി
മീറ്റിംഗ് ഉണ്ടായിരുന്നു.

221
00:13:26,202 --> 00:13:27,621
അവൻ കള്ളം പറയുകയാ.
പള്ളി പാപ്പരായി.

222
00:13:27,704 --> 00:13:30,290
- എന്ത്? പള്ളി പാപ്പരായെന്നോ?
- എന്ത്?

223
00:13:30,373 --> 00:13:32,500
ആരാ… ആഷ്ലി പറഞ്ഞതാണോ?

224
00:13:32,584 --> 00:13:34,753
ഞാനവളെ ഇടയ്ക്കിടെ
കണ്ണിലേക്ക് നോക്കിയിട്ടും?

225
00:13:34,836 --> 00:13:37,297
- ആ ഇരുമുഖപ്പട്ടി.
- ഒരു മെഗാചർച്ചിൽ എങ്ങനെ പണം നഷ്ടപ്പെടും?

226
00:13:37,380 --> 00:13:39,549
കോടികൾ കിട്ടുന്നുണ്ട്, നികുതി കൊടുക്കേണ്ട.

227
00:13:39,633 --> 00:13:42,469
ആളുകൾ വരുന്നില്ല. സംഭാവന കുറഞ്ഞു.

228
00:13:42,552 --> 00:13:44,512
രണ്ടു വിമാനം വാങ്ങിയതും
ഗുണം ചെയ്തില്ലെന്നത് ഉറപ്പാ.

229
00:13:44,596 --> 00:13:46,931
- എത്ര കടമുണ്ട്?
- വെറും…

230
00:13:47,932 --> 00:13:52,020
- നൂറ്റമ്പത് മില്യൺ.
- കർത്താവേ! നീയെന്താ കളിക്കുന്നോ?

231
00:13:52,103 --> 00:13:54,564
ഇവാഞ്ചലിക്കൽസിനിടയിൽ എനിക്ക്
പിന്തുണ കൂട്ടിത്തരാമെന്ന് പറഞ്ഞിട്ട്,

232
00:13:54,648 --> 00:13:55,815
കോൺഗ്രസിനു മുന്നിൽ
അപമാനിക്കാനോ.

233
00:13:55,899 --> 00:13:59,861
എൻ്റെ മുഖത്ത് ചീറ്റിക്കാൻ ഇഷ്ടമാണെന്നു
പറഞ്ഞിട്ട് എന്തുപറ്റി?

234
00:13:59,944 --> 00:14:02,364
അതൊക്കെ നീയെന്നെ ടാമി ഫേയെപ്പോലെ
ആക്കുന്നതിനു മുൻപായിരുന്നു.

235
00:14:02,447 --> 00:14:04,574
ഇതിപ്പോൾ എത്തിക്സ് കമ്മിറ്റി, സമൻസ്.

236
00:14:04,658 --> 00:14:06,159
ക്രിസ് ഹെയ്സ് ഇത് ആഘോഷമാക്കും.

237
00:14:06,242 --> 00:14:07,827
അല്ല, നമ്മൾ എന്ത് ചെയ്യും?

238
00:14:07,911 --> 00:14:09,746
നമ്മളോ? നീ പറ.

239
00:14:09,829 --> 00:14:11,623
നീയല്ലേ ദൈവത്തിൻ്റെ ദൂതൻ.

240
00:14:12,207 --> 00:14:13,541
നിങ്ങളെ കാണാനൊരാൾ
വന്നിട്ടുണ്ട് മാഡം.

241
00:14:13,625 --> 00:14:15,377
എനിക്ക് നിങ്ങളുടെയൊരു സഹായം വേണം.

242
00:14:18,046 --> 00:14:21,508
നാശം. വാഫിൾ ഹൗസിൽ ആരോ
അപ്പിയിട്ടപോലെ ഇവിടം നാറുന്നുണ്ടല്ലോ.

243
00:14:28,098 --> 00:14:29,516
സൂപ്പർ നാറിയെ വല്ലതും കണ്ടോ?

244
00:14:29,599 --> 00:14:31,351
ചിലപ്പൊ അകത്തുണ്ടാകും.

245
00:14:32,769 --> 00:14:36,022
എന്നാൽ… കണ്ടുപിടിക്കാം.

246
00:14:38,066 --> 00:14:38,900
എന്തുപറ്റി?

247
00:14:39,442 --> 00:14:40,527
ആനി.

248
00:14:42,487 --> 00:14:43,947
അവൾ തിരിച്ചുവരും.

249
00:14:44,030 --> 00:14:45,990
ഇല്ല. ഞാൻ ചാകാൻ കിടന്നപ്പോൾ

250
00:14:46,074 --> 00:14:48,410
അവൾ അത് നോക്കാതെ
സ്വന്തം കാര്യം നോക്കി പോയി.

251
00:14:48,493 --> 00:14:51,121
അതായത്, കഴിഞ്ഞ വർഷം,
ഒരു ഷേപ്പ്ഷിഫ്റ്റർ എന്നെ ഉപദ്രവിച്ചപ്പോഴും

252
00:14:51,204 --> 00:14:52,747
അവൾ സ്വന്തം കാര്യം മാത്രമാ നോക്കിയത്.

253
00:14:53,373 --> 00:14:54,999
അവളൊരു ഒന്നാന്തരം ചെറ്റയാണ്.

254
00:15:01,089 --> 00:15:03,800
കർത്താവേ. സോറി. ഞാൻ…
ഞാനത്രയും പറയാൻ പാടില്ലായിരുന്നു.

255
00:15:18,648 --> 00:15:20,692
നാശം പിടിക്കാൻ.

256
00:15:20,775 --> 00:15:21,860
ഇവിടെന്തു കോപ്പാ സംഭവിച്ചത്?

257
00:15:22,652 --> 00:15:26,281
നമ്മുടെ വി കേറിയ മൃഗം
വല്ലതും കഴിച്ചതായിരിക്കുമോ?

258
00:15:28,158 --> 00:15:30,326
അതാകും മൃഗങ്ങളുടെ
ഒച്ചയൊന്നും കേൾക്കാത്തത്.

259
00:15:30,410 --> 00:15:31,828
ഞാനത് പത്തു മിനിറ്റ് മുൻപേ പറഞ്ഞതാ.

260
00:15:51,431 --> 00:15:52,891
ഈ വീട്ടിൽ ഞങ്ങൾ
ഹോംലാൻഡറിൽ വിശ്വസിക്കുന്നു

261
00:15:55,018 --> 00:15:56,895
ഹായ്. കാത്തി.

262
00:15:56,978 --> 00:15:58,772
ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു…

263
00:15:59,522 --> 00:16:02,358
- ഒടുക്കം കണ്ടതിൽ സന്തോഷം.
- നിങ്ങൾക്ക് ഇക്കാര്യം അറിയാമായിരുന്നോ?

264
00:16:03,651 --> 00:16:05,195
ഇത് തമാശയാണ്.

265
00:16:05,278 --> 00:16:08,114
വോട്ട്‌ലാൻഡിൽ പോയാലോയെന്ന്
ഞാനൊരു നൂറു തവണയെങ്കിലും ചോദിച്ചുകാണും.

266
00:16:08,198 --> 00:16:10,658
പക്ഷെ റോളർ കോസ്റ്ററിൽ കയറിയാൽ
ഛർദ്ദിക്കുമെന്ന് നീ പറഞ്ഞു.

267
00:16:10,742 --> 00:16:13,453
അവൻ അങ്ങനെ പറഞ്ഞോ?
അവനെ അതിൽ നിന്നിറക്കാൻ ഞാൻ പാടുപെട്ടു.

268
00:16:19,459 --> 00:16:20,585
അമ്മയ്ക്ക് എങ്ങനെയുണ്ട്?

269
00:16:20,668 --> 00:16:23,671
അമ്മയ്ക്ക് കുഴപ്പമില്ല.
ഒളിവിലാണ്, എന്നാലും കുഴപ്പമില്ല.

270
00:16:25,590 --> 00:16:26,591
നിങ്ങൾ പോലീസാണോ?

271
00:16:26,674 --> 00:16:28,927
- ഡെപ്യൂട്ടി.
- ഡെപ്യൂട്ടി.

272
00:16:29,010 --> 00:16:32,222
ടെലിഫോൺ കമ്പനിയിലാണെന്നാ ഞാൻ വിചാരിച്ചത്.

273
00:16:32,305 --> 00:16:34,182
അവസാനമായി കാശിട്ടു വിളിക്കുന്ന
ഫോൺ കണ്ടത് എപ്പോഴാ?

274
00:16:34,265 --> 00:16:37,977
അപ്പൊ നിങ്ങൾ സ്റ്റാർലൈറ്റേഴ്സിനെ
പിടിക്കുകയാണോ?

275
00:16:38,603 --> 00:16:40,063
ഭീകരവാദികളെയാണോ ഉദ്ദേശിച്ചത്?

276
00:16:40,146 --> 00:16:42,315
- മേസൺ!
- സോറി, ഞാൻ പറഞ്ഞത് മോശമായോ?

277
00:16:42,398 --> 00:16:43,399
സൂപ്പർ സീരിയൽ കില്ലർക്ക്

278
00:16:43,483 --> 00:16:45,318
വീട്ടിൽ ചായ നൽകുന്നതിൽ
ആർക്കും കുഴപ്പമില്ലല്ലോ?

279
00:16:45,401 --> 00:16:46,236
മതി നിർത്ത്.

280
00:16:48,655 --> 00:16:51,199
അതേയ്? എന്നോട് ക്ഷമിക്കണം.

281
00:16:51,908 --> 00:16:54,452
ക്ഷമിക്കണം. ഞാൻ ഇവിടെ വന്നതുകൊണ്ട്
നിങ്ങൾക്കും ആപത്താണ്.

282
00:16:55,328 --> 00:16:57,205
എൻ്റെ കാര്യം
രഹസ്യമാക്കി വെക്കുന്നതാ നല്ലത്.

283
00:16:58,039 --> 00:16:58,957
ഞാൻ പോയേക്കാം.

284
00:16:59,833 --> 00:17:00,834
ആനി, നിൽക്ക്.

285
00:17:02,669 --> 00:17:03,878
ഞാൻ സ്ട്രോഗനോഫ്
ഉണ്ടാക്കുന്നുണ്ട്

286
00:17:03,962 --> 00:17:07,590
ഹാംബർഗർ ഹെൽപ്പർ ആണ്,
എന്നാലും ഇവിടുന്ന് ഭക്ഷണം കഴിക്കുന്നോ?

287
00:17:07,674 --> 00:17:09,551
തുണിയൊക്കെ അലക്കി ഒന്ന് കുളിക്കുന്നോ?

288
00:17:09,634 --> 00:17:13,304
ഒന്നും തോന്നരുത്…
പക്ഷേ നിനക്കതിൻ്റെ ആവശ്യമുണ്ട്.

289
00:17:15,056 --> 00:17:16,349
ഇത് അക്രമമാണ്.

290
00:17:20,979 --> 00:17:23,773
ശരിക്കും? ഇന്നും ഉച്ചയ്ക്ക്
ആ മെൻഡോ തന്നെയാണോ?

291
00:17:23,857 --> 00:17:26,609
ബാഹ ഗ്രീൻ ഗോഡസും ഇംപോസിബിൾ ചോറിസോയും.

292
00:17:26,693 --> 00:17:28,152
ആരെങ്കിലും ഒന്ന് കട വരെ പോകാമോ,

293
00:17:28,236 --> 00:17:31,281
എനിക്കൊരു മൂന്നു പൗണ്ട്
ജൈവവളം വേണം. നന്ദി.

294
00:17:31,364 --> 00:17:33,575
ശരി, എല്ലാവരും ശ്രദ്ധിക്കൂ.
നമുക്ക് തുടങ്ങാം.

295
00:17:33,658 --> 00:17:35,869
മാനം തെളിഞ്ഞ ദിവസം.
മോശം ഐഡിയകൾ വേണ്ട.

296
00:17:35,952 --> 00:17:39,080
ഹോംലാൻഡറെ നമ്മുടെ ദൈവവും
രക്ഷകനുമായി അവതരിപ്പിക്കണം, അത്രയേ ഉള്ളൂ.

297
00:17:39,163 --> 00:17:40,665
ശരി. എൻ്റെ മനസ്സിൽ ആദ്യം വന്നതാണ്,

298
00:17:40,748 --> 00:17:43,084
പുള്ളി ലൈവ് ടിവിയിൽ
ഒരു അത്ഭുതം കാണിച്ചാലോ?

299
00:17:43,167 --> 00:17:45,712
അദ്ദേഹത്തിന് ചെങ്കടൽ പിളർന്ന്
അഭയാർത്ഥികളെ തിരിച്ചയക്കാമല്ലോ.

300
00:17:45,795 --> 00:17:48,423
അത് ലൈവ് ആയി ചെയ്യാൻ പറ്റില്ല.
നമുക്ക് വിഎഫ്എക്സ് ചെയ്യേണ്ടി വരും.

301
00:17:48,506 --> 00:17:52,176
- ശരിയാ. ഇത് എല്ലാം പറയേണ്ട ഇടമാണ്.
- അതെ, കൂടാതെ നീ ഒരു മണ്ടനുമാണ്.

302
00:17:53,011 --> 00:17:56,347
ശരി. മോശം വേർഷൻ എന്തെന്നാൽ,
അദ്ദേഹം വെള്ളം വീഞ്ഞാക്കട്ടെ.

303
00:17:56,431 --> 00:17:58,391
ഇതൊന്ന് മാറ്റിപ്പിടിക്കാം.

304
00:17:58,474 --> 00:18:01,728
അത്ര മോശമല്ലാത്തൊരു ഐഡിയ നോക്കിയാലോ?

305
00:18:01,811 --> 00:18:07,191
അതായത്, ഹോംലാൻഡർ ലോകത്തെ
എല്ലാ പുണ്യസ്ഥലങ്ങളിലും പറന്നെത്തുന്നു,

306
00:18:07,275 --> 00:18:10,612
എന്നിട്ട് ജനങ്ങൾക്ക് അവരുടെ പുതിയ ദൈവത്തെ
നേരിട്ടു കാണാൻ അവസരം കൊടുക്കുന്നു?

307
00:18:10,695 --> 00:18:12,864
ദൈവത്തിൻ്റെ കൂടെ സെൽഫി.

308
00:18:12,947 --> 00:18:16,993
അതുവെച്ച് നോക്കുമ്പോൾ, നമുക്കദ്ദേഹത്തെ
ടെമ്പിൾ മൗണ്ടിലെ സിംഹാസനത്തിൽ ഇരുത്താം.

309
00:18:17,076 --> 00:18:19,078
അതാണ് നിങ്ങളുടെ പോസ്റ്റർ. ആമേൻ.

310
00:18:20,079 --> 00:18:22,332
ഗംഭീരം.

311
00:18:22,415 --> 00:18:26,836
പിന്നെ ശ്രദ്ധിക്കുക,
ഹോംലാൻഡർ 100% ദൈവമാണ്.

312
00:18:26,920 --> 00:18:29,088
പക്ഷേ ചിലർ സമ്മതിക്കില്ലല്ലോ?

313
00:18:30,632 --> 00:18:33,801
ഹോംലാൻഡർ പള്ളി വന്നാൽ
ഹോംലാൻഡർ ബോക്സ് ഓഫീസ് ഹിറ്റാകും.

314
00:18:33,885 --> 00:18:36,137
നമ്മൾ ദൈവത്തോട് പ്രാർത്ഥിച്ചു,
ദൈവം ഉത്തരം നൽകി.

315
00:18:36,846 --> 00:18:39,223
ഫയർക്രോച്ച് പറഞ്ഞതിൽ കാര്യമുണ്ട്.

316
00:18:39,307 --> 00:18:40,725
- എന്ത്.
- അല്ല, മറ്റേ ഫയർക്രോച്ച്.

317
00:18:40,808 --> 00:18:41,976
മാഡം വൈസ് പ്രസിഡൻ്റ്.

318
00:18:42,060 --> 00:18:43,811
ഇവിടെ കിട്ടിയ വോട്ട് പ്രകാരം,

319
00:18:43,895 --> 00:18:47,357
വെറും 22% അമേരിക്കക്കാർ മാത്രമേ
ഹോംലാൻഡറെ ഏകദൈവമായി അംഗീകരിക്കൂ,

320
00:18:47,440 --> 00:18:50,401
അതൊരു 70% എങ്കിലും എത്തിക്കണമെങ്കിൽ
നമ്മൾ പെടാപ്പാട് പെടേണ്ടി വരും,

321
00:18:50,485 --> 00:18:51,903
അത്രയെങ്കിലും എത്തിക്കണം.

322
00:18:51,986 --> 00:18:54,822
നിങ്ങൾക്കെപ്പോഴും കണക്കുകളല്ലേ പ്രധാനം,

323
00:18:54,906 --> 00:18:56,908
പക്ഷേ വോട്ട് പ്ലസ്
അതൊന്നും പുറത്തുവിടാറില്ലല്ലോ.

324
00:18:57,033 --> 00:19:01,162
നമുക്കൊരു കഥ പറയുകയാണ് വേണ്ടത്.

325
00:19:04,248 --> 00:19:05,708
ജോസഫ് കാംബെലിൻ്റെ
ബുക്ക്‌ വായിച്ചവരുണ്ടോ?

326
00:19:05,792 --> 00:19:06,751
- കർത്താവേ.
- എന്താ?

327
00:19:06,834 --> 00:19:09,170
ലാമ്പ്‌ലൈറ്റർ: ലൈറ്റ് ഓഫ് ജസ്റ്റിസ്
ഫിനാലെ വൻ പരാജയമായി

328
00:19:09,253 --> 00:19:11,047
എ.വി ക്ലബ്ബിൽ ഡി മൈനസ് കിട്ടിയതിൽ
അത്ഭുതമില്ല.

329
00:19:11,130 --> 00:19:14,008
എനിക്ക് 14 പ്രധാന കഥാപാത്രങ്ങളെയും

330
00:19:14,092 --> 00:19:17,887
അവഞ്ചിംഗ് സ്ക്വാഡിലെ കുറെ പൊട്ടന്മാരെയും
ക്രോസോവർ നടത്തി ഒപ്പിക്കേണ്ടി വന്നതാ.

331
00:19:17,971 --> 00:19:19,847
നിങ്ങളതുവെച്ച് ഒരു നല്ല ഫിനാലെ
ചെയ്യാൻ നോക്ക്.

332
00:19:19,931 --> 00:19:22,850
പ്രശ്നമെന്തെന്നാൽ,
നമ്മൾ വിൽക്കാൻ നോക്കുന്നത്

333
00:19:22,934 --> 00:19:24,686
ആർക്കും വേണ്ടാത്ത ഒരു സാധനമാണ്.

334
00:19:24,769 --> 00:19:27,939
പുതിയ കൊക്കക്കോള പോലെ. അല്ലേ?
എല്ലാവർക്കും ഇപ്പോഴേ യേശുവിനെ ഇഷ്ടമാണ്.

335
00:19:28,022 --> 00:19:30,066
അദ്ദേഹം അപ്പിയിട്ടാലും അവരത് കഴിക്കും.

336
00:19:31,901 --> 00:19:34,362
ഒരു ഉദാഹരണം പറഞ്ഞതാണേ.

337
00:19:34,445 --> 00:19:35,697
യേശു മഹാനായിരുന്നു.

338
00:19:35,780 --> 00:19:37,490
- അതെ.
- അദ്ദേഹം പറഞ്ഞ കാര്യങ്ങൾ,

339
00:19:37,573 --> 00:19:41,911
മറു കരണം കാണിച്ചുകൊടുക്കുക,
വിദേശികളെ സ്വീകരിക്കുക,

340
00:19:43,162 --> 00:19:44,706
പാവങ്ങളെ സഹായിക്കുക…

341
00:19:47,792 --> 00:19:49,794
അതൊന്നും ഇപ്പോൾ ചിലവാകില്ല.

342
00:19:49,877 --> 00:19:55,091
നമുക്കിപ്പോൾ വേണ്ടത്
അമേരിക്കൻ രീതിയിലുള്ള ഒരു പള്ളിയാണ്.

343
00:19:55,174 --> 00:20:00,638
അമേരിക്ക ദൈവത്തിൻ്റെ ഭരണകൂടമാണ്,
നമ്മൾ ദൈവം തെരഞ്ഞെടുത്തവരും.

344
00:20:00,722 --> 00:20:04,726
വിധിയാണ് എല്ലാം, കടൽ മുതൽ കടൽ വരെ!

345
00:20:07,645 --> 00:20:12,650
ഒരു യഥാർത്ഥ അമേരിക്കൻ ഹീറോ
നമ്മുടെ രക്ഷകനായി വരുന്നു.

346
00:20:15,445 --> 00:20:21,492
ദ ഡെമോക്രാറ്റിക് ചർച്ച്… ഓഫ് അമേരിക്ക.

347
00:20:25,496 --> 00:20:26,664
കണക്കുകൾ കേട്ടല്ലോ.

348
00:20:26,748 --> 00:20:30,126
ഹോംലാൻഡറെ ദൈവം എന്നു വിളിച്ചാൽ
ജനങ്ങൾ അംഗീകരിക്കില്ല.

349
00:20:31,085 --> 00:20:32,295
പുള്ളിക്ക് വേണ്ട പേര്
എനിക്കറിയാം

350
00:20:35,965 --> 00:20:38,551
- നാശം!
- ഓർസൺ വെൽസ് കേപ്പ് ഇട്ടത്

351
00:20:38,634 --> 00:20:40,136
പിൻഭാഗത്തെ തടി കുറച്ചു കാണിക്കാനാണ്.

352
00:20:41,220 --> 00:20:43,264
ബാക്കി ദൂരം നമുക്ക് പറക്കാം കേട്ടോ.

353
00:20:43,347 --> 00:20:45,183
എന്നെ എടുക്കാൻ ഞാൻ
സമ്മതിക്കില്ലെന്ന് പറഞ്ഞതല്ലേ.

354
00:20:45,266 --> 00:20:46,267
ശരി.

355
00:20:51,272 --> 00:20:52,190
ദൈവമേ.

356
00:20:54,275 --> 00:20:55,860
എന്തൊരു കോലമാണിത്.

357
00:20:58,780 --> 00:20:59,947
എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ?

358
00:21:02,283 --> 00:21:04,410
ഇന്നലെ നീ എന്നെ
സഹായിക്കില്ലെന്ന് പറഞ്ഞല്ലോ.

359
00:21:06,954 --> 00:21:08,998
നിനക്കെന്നോട് ബഹുമാനമുണ്ടെന്ന്
ഫയർക്രാക്കർ പറഞ്ഞു.

360
00:21:09,999 --> 00:21:11,751
നീ അത്ര മണ്ടനൊന്നുമല്ലല്ലേ.

361
00:21:13,503 --> 00:21:14,545
ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.

362
00:21:15,421 --> 00:21:16,714
നിനക്ക് എൻ്റെ സഹായം വേണോ വേണ്ടയോ?

363
00:21:19,467 --> 00:21:22,553
അന്ന്, ക്ലാര വോട്ടിൻ്റെ പേരു പറഞ്ഞപ്പോൾ,

364
00:21:22,637 --> 00:21:24,722
നിനക്ക് അവളെ അറിയാമെന്ന്
എനിക്കു തോന്നി.

365
00:21:25,848 --> 00:21:27,642
ഒന്നുരണ്ടുവട്ടം
കൂടെ കിടന്നിട്ടുണ്ട്, അത്രമാത്രം.

366
00:21:30,770 --> 00:21:31,938
- എന്താ?
- ശരിക്കും?

367
00:21:34,524 --> 00:21:38,027
അപ്പോൾ… നമ്മൾ തമ്മിൽ
പല രീതിയിലും ബന്ധമുണ്ടെന്നു തോന്നുന്നു.

368
00:21:40,988 --> 00:21:41,989
എവിടെയാ അവൾ?

369
00:21:44,075 --> 00:21:46,327
മരിച്ചു. ആത്മഹത്യ ചെയ്തു.

370
00:21:46,911 --> 00:21:49,205
അസംബന്ധം. അവളൊരിക്കലും
ആത്മഹത്യ ചെയ്യില്ല.

371
00:21:49,997 --> 00:21:51,332
ശരിയാവാം, പക്ഷേ ചെയ്തു.

372
00:21:53,167 --> 00:21:54,460
നീ മൃതദേഹം കണ്ടോ?

373
00:22:13,479 --> 00:22:15,690
ഹേയ്, ഞാനൊരു സംഭവം കണ്ടെത്തി.

374
00:22:18,192 --> 00:22:19,026
ബ്ലൂപ്രിൻ്റ്.

375
00:22:19,610 --> 00:22:22,488
അടിയിൽ ഒരുപാട് മുറികളും വഴികളും
കുഴഞ്ഞുമറിഞ്ഞു കിടപ്പുണ്ട്.

376
00:22:22,572 --> 00:22:25,074
ലാബ് അവിടെയാണ്. വി1 ഉണ്ടെങ്കിൽ,
അത് അവിടെയാവും.

377
00:22:25,158 --> 00:22:27,160
ബ്ലൂപ്രിൻ്റോ? കൊള്ളാല്ലോ.

378
00:22:28,077 --> 00:22:30,246
വി1 ഉണ്ടെങ്കിൽ അത് ലാബിൽ കാണും.

379
00:22:30,329 --> 00:22:31,998
അതുതന്നാ പറഞ്ഞത്.
നീ ഞാൻ പറയുന്നത് കേൾക്കുമോ?

380
00:22:32,081 --> 00:22:34,667
കേൾക്കാൻ പറ്റിയ വല്ലതും പറഞ്ഞാൽ കേൾക്കാം.

381
00:22:35,835 --> 00:22:36,919
എന്തിനാ എപ്പോഴും
ഈ പന്ന സ്വഭാവം?

382
00:22:37,003 --> 00:22:38,671
ഇപ്പോഴെങ്കിലും മനസ്സിലായല്ലോ അല്ലേ?

383
00:22:38,754 --> 00:22:40,381
അല്ല, നീ എല്ലാ ദിവസവും
എന്നെ ഓർമ്മിപ്പിക്കാറുണ്ട്.

384
00:22:40,464 --> 00:22:44,177
നല്ലൊരു തന്ത, സ്വന്തം മകനെക്കൊണ്ട്
യുദ്ധം ചെയ്യിക്കുന്നു.

385
00:22:44,260 --> 00:22:47,180
സ്വന്തം തന്തയെ സോംബിയാക്കി മാറ്റി
കൊന്നവൻ തന്നെ ഇത് പറയണം.

386
00:22:47,805 --> 00:22:49,807
അതെന്താന്നോ? റെയാൻ്റെ കാര്യം മാത്രമല്ല.

387
00:22:49,891 --> 00:22:51,809
- എംഎമ്മിനോട് നീ ചെയ്തത് നോക്ക്.
- എന്നെ എന്തു ചെയ്തു?

388
00:22:51,893 --> 00:22:53,352
അവൻ നിന്നെയും കൂടെ കുഴിയിൽ ചാടിച്ചു.

389
00:22:53,436 --> 00:22:55,771
എന്നിട്ടും നീ അത് സമ്മതിച്ചു കൊടുത്തു,
നട്ടെല്ലില്ലാത്തവൻ.

390
00:22:55,855 --> 00:22:57,607
എല്ലാവരും ഒന്നു നിർത്താമോ.

391
00:22:57,690 --> 00:22:59,567
- നട്ടെല്ലില്ലാത്തവനോ?
- ഇവിടെ എന്തോ കുഴപ്പമുണ്ട്.

392
00:22:59,650 --> 00:23:01,194
ഈ നായ നിന്നെ
നട്ടെല്ലില്ലാത്തനെന്നു പറഞ്ഞു

393
00:23:01,277 --> 00:23:02,612
നീ അവനെ വെറുതെ വിടാൻ പോകുവാണോ?

394
00:23:02,695 --> 00:23:04,197
നിന്നെ ഞാൻ കൊല്ലണോ?

395
00:23:04,280 --> 00:23:07,116
ചെയ്യെടാ എം. ചെയ്യ്. ചെയ്യെടാ.

396
00:23:08,618 --> 00:23:10,119
ഹേയ്! മതി.

397
00:23:10,203 --> 00:23:11,746
നിങ്ങളാരും ഞാൻ പറയുന്നത് കേൾക്കാറില്ല.

398
00:23:11,829 --> 00:23:13,080
ഞാൻ കേൾക്കാറുണ്ട്.

399
00:23:13,164 --> 00:23:14,999
ഞാൻ മറ്റാരോടെങ്കിലും സംസാരിച്ചാൽ
നിനക്ക് അസൂയയാ.

400
00:23:15,082 --> 00:23:16,959
നീയിനി എനിക്കായി പരിഭാഷ
ചെയ്യേണ്ട ആവശ്യമില്ല.

401
00:23:17,043 --> 00:23:18,377
ഞാൻ നിൻ്റെ വളർത്തുമൃഗമൊന്നുമല്ല.

402
00:23:18,461 --> 00:23:20,713
നീ മിണ്ടാതിരുന്നപ്പോഴായിരുന്നു
അവന് നിന്നെ കൂടുതൽ ഇഷ്ടം.

403
00:23:20,796 --> 00:23:22,506
ഹേയ്, നിർത്ത്!

404
00:23:22,590 --> 00:23:25,259
ഈ സ്ഥലത്തിന് എന്തോ കുഴപ്പമുള്ളത്
നിങ്ങൾക്ക് മനസ്സിലാവുന്നില്ലേ?

405
00:23:26,052 --> 00:23:29,472
നമ്മൾ ശ്രദ്ധികേന്ദ്രീകരിക്കണം. വി1.

406
00:23:46,280 --> 00:23:47,281
മേസൺ!

407
00:23:52,995 --> 00:23:54,247
അവനെ കാര്യമാക്കണ്ട, അവൻ…

408
00:23:54,956 --> 00:23:57,166
സാരമില്ല. ഞാനും ആ പ്രായം കഴിഞ്ഞുവന്നതാ.

409
00:23:57,917 --> 00:23:59,168
ഞാൻ പുറത്തുള്ള ബോർഡ് കണ്ടു.

410
00:23:59,252 --> 00:24:01,879
"ഈ വീട്ടിൽ ഞങ്ങൾ
ഹോംലാൻഡറിൽ വിശ്വസിക്കുന്നു"?

411
00:24:01,963 --> 00:24:04,173
ഡിപ്പാർട്ട്മെൻ്റിലെ പുതിയ ബോസ്
സകലരോടും അത് വെക്കാൻ പറഞ്ഞു.

412
00:24:04,257 --> 00:24:06,342
ലൈവ്‌വയർ എന്നൊരു സൂപ്പിനു
കീഴിലാ ഞങ്ങൾ ജോലി ചെയ്യുന്നത്.

413
00:24:07,176 --> 00:24:10,054
പിന്നൊരു കാര്യം,
ഞാൻ സ്റ്റാർലൈറ്റേഴ്സിനെ പിടിക്കാറില്ല.

414
00:24:10,137 --> 00:24:12,223
അതിനുള്ള ഓർഡർ വരുമ്പോൾ
എനിക്ക് പനി പിടിക്കും.

415
00:24:12,306 --> 00:24:13,557
അവിടെ ജോലി ചെയ്യുന്ന മറ്റുള്ളവരോ?

416
00:24:13,641 --> 00:24:16,477
സ്റ്റാർലൈറ്റേഴ്സ് കുട്ടികളെ
പിടിച്ചോണ്ടുപോകുമെന്ന് അവർ കരുതുന്നു.

417
00:24:16,560 --> 00:24:18,437
പക്ഷേ അത് വോട്ട് പറയുന്ന കള്ളമാണ്.

418
00:24:18,521 --> 00:24:21,399
- എനിക്കറിയാം.
- എന്നിട്ടെന്താ ഒന്നും പറയാത്തത്?

419
00:24:22,233 --> 00:24:25,194
ഇതിനുമുൻപ് പ്രതികരിച്ച ആളെ
പാതിരാത്രിയിൽ ഭാര്യയോടും മക്കളോടും കൂടെ

420
00:24:25,278 --> 00:24:26,487
കാണാതായി.

421
00:24:27,071 --> 00:24:31,242
എനിക്ക് ഇതിൽ അഭിമാനമൊന്നുമില്ല ആനി,
പക്ഷെ എനിക്കൊരു കുടുംബമുണ്ട്.

422
00:24:34,620 --> 00:24:37,707
ഞാനിവിടെ വന്നത് ചില ഉത്തരങ്ങളും
ചില കാര്യങ്ങൾക്ക് വ്യക്തതയും കിട്ടാനാണ്,

423
00:24:37,790 --> 00:24:40,710
സമയം കഴിയുന്നതിന് മുൻപ്… പക്ഷെ…

424
00:24:40,793 --> 00:24:42,044
നീ പ്രതീക്ഷിച്ചതുപോലല്ല കാര്യം.

425
00:24:43,421 --> 00:24:44,588
അങ്ങനെ പറയാം.

426
00:24:46,382 --> 00:24:49,093
നിങ്ങൾ പോയപ്പോൾ, ഞാൻ കരുതിയത്

427
00:24:49,176 --> 00:24:51,262
നിങ്ങൾക്ക് കുട്ടികളെ വേണ്ടെന്നാ.

428
00:24:51,345 --> 00:24:55,224
ഒരുപക്ഷേ എന്നെ മാത്രമായിരിക്കും
വേണ്ടാത്തത്.

429
00:25:01,856 --> 00:25:02,982
ഇരിക്ക്.

430
00:25:24,754 --> 00:25:27,506
വോട്ട് ലിറ്റിൽ മിസ് ഹീറോ പേജൻ്റിൽ
സ്റ്റാർലൈറ്റ് തിളങ്ങി

431
00:25:27,590 --> 00:25:30,301
വൈദ്യുതി ലൈൻ പൊട്ടിവീണു, സ്റ്റാർലൈറ്റ്
ഡെസ് മോയിൻസ് കുടുംബത്തെ രക്ഷിച്ചു

432
00:25:30,384 --> 00:25:31,802
സ്റ്റാർലൈറ്റിനെക്കുറിച്ച് എല്ലാം

433
00:25:35,181 --> 00:25:36,766
ഡോൺ ഓഫ് ദ സെവൻ

434
00:25:36,849 --> 00:25:38,559
ഈ സിനിമ വെറും പൊട്ടയായിരുന്നു.

435
00:25:38,642 --> 00:25:40,811
നിന്നോട് ടിക്കറ്റിൻ്റെ പൈസ മേടിച്ചാലോ
എന്നുവരെ ഓർത്തതാ.

436
00:25:42,146 --> 00:25:44,690
നീ ചെയ്ത കാര്യങ്ങൾ എല്ലാമൊന്നും
എനിക്ക് ഇഷ്ടമായിരുന്നില്ല,

437
00:25:44,774 --> 00:25:46,442
പക്ഷെ നിന്നെയോർത്ത്
എന്നും അഭിമാനമായിരുന്നു.

438
00:25:48,778 --> 00:25:50,488
നീ അത് നിർത്തിയപ്പോൾ
കൂടുതൽ അഭിമാനം തോന്നി.

439
00:25:55,534 --> 00:25:56,619
അച്ഛനെന്തിനാ പോയത്?

440
00:26:00,122 --> 00:26:04,418
നിൻ്റെ അമ്മയെ ഞാൻ ആദ്യമായി കാണുന്നത്
എൽ സാൽവദോറിലെ ഒരു പള്ളിയിൽ വെച്ചാണ്.

441
00:26:04,502 --> 00:26:05,711
ഞങ്ങളന്ന് ചെറുപ്പമായിരുന്നു…

442
00:26:07,380 --> 00:26:08,631
ലോകത്തെ രക്ഷിക്കാനാശിച്ചിരുന്നു.

443
00:26:10,132 --> 00:26:13,761
നീ ഉണ്ടായപ്പോൾ ഞങ്ങൾക്ക്
വലിയ സന്തോഷമായിരുന്നു.

444
00:26:15,012 --> 00:26:17,473
അമ്മയ്ക്ക് ഉറപ്പായിരുന്നു,
നിനക്ക് വി തന്നാൽ

445
00:26:17,556 --> 00:26:20,267
നിനക്ക് നല്ലൊരു ജീവിതം കിട്ടുമെന്ന്,

446
00:26:20,351 --> 00:26:24,438
ഒരു ഫോൺ റിപ്പയർ ചെയ്യുന്നവന്
തരാൻ കഴിയുന്നതിനേക്കാൾ നല്ല ജീവിതം.

447
00:26:24,522 --> 00:26:27,483
അവൾ ചോദിച്ചു, "ലോകത്തെങ്ങനെ
മാറ്റം കൊണ്ടുവരാൻ കഴിയുമെന്നറിയാമോ?

448
00:26:28,359 --> 00:26:29,485
ഒരു സൂപ്പർഹീറോയെ
വളർത്തിക്കൊണ്ട്"

449
00:26:30,236 --> 00:26:32,363
അപ്പോൾ അച്ഛനും കൂട്ടുനിന്നു.

450
00:26:33,656 --> 00:26:38,536
നീ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവളാണെന്ന്
അവൾ പറയാൻ തുടങ്ങുന്നതു വരെ.

451
00:26:39,328 --> 00:26:42,456
പ്രശ്നം എന്തെന്നാൽ, നീയത് വിശ്വസിച്ചു.

452
00:26:42,540 --> 00:26:45,126
അവളും വിശ്വസിച്ചു. എനിക്ക്…

453
00:26:47,878 --> 00:26:51,424
എനിക്ക് നിന്നോട് കള്ളം പറയാൻ
വയ്യായിരുന്നു, അതുകൊണ്ട് ഞാൻ പോയി.

454
00:26:51,507 --> 00:26:53,384
- എന്നെ ഒന്ന് വിളിച്ചതുപോലുമില്ലല്ലോ.
- എന്തിന്?

455
00:26:53,467 --> 00:26:55,636
നിൻ്റെ സ്വപ്നങ്ങൾ തകർക്കാനോ?
കള്ളം പറയാനോ?

456
00:26:55,719 --> 00:26:56,929
രണ്ടുമെനിക്ക്
കുഴപ്പമില്ലാരുന്നു.

457
00:26:58,013 --> 00:26:59,056
എനിക്കച്ഛനെ ആവശ്യമായിരുന്നു.

458
00:27:04,687 --> 00:27:06,981
പഴയ കാര്യങ്ങൾ മാറ്റാനായിരുന്നെങ്കിൽ,
ഞാൻ മാറ്റുമായിരുന്നു.

459
00:27:10,234 --> 00:27:13,571
ഞാൻ നിൻ്റെ കൂടെ ഉണ്ടാകണമായിരുന്നു,
നിനക്കു വേണ്ടി നിൽക്കണമായിരുന്നു.

460
00:27:15,990 --> 00:27:18,200
ഞാൻ പോയതിൽ ക്ഷമിക്കണം ആനി.

461
00:27:19,952 --> 00:27:22,413
അത് പാരമ്പര്യമാണെന്ന് തോന്നുന്നു.

462
00:27:23,664 --> 00:27:25,833
- എന്താ ഉദ്ദേശിച്ചത്?
- ഞാൻ ഈയിടെ എനിക്ക് പ്രിയപ്പെട്ട…

463
00:27:25,916 --> 00:27:27,543
ഒരാളെ ഉപേക്ഷിച്ചു പോന്നു.

464
00:27:29,295 --> 00:27:34,008
അവൻ… അവൻ എൻ്റെ ജീവൻ്റെ ജീവനാണ്,

465
00:27:34,091 --> 00:27:36,218
- അവന് എന്തെങ്കിലും സംഭവിച്ചാൽ, എനിക്ക്--
- ഹേയ്, ആനി.

466
00:27:37,136 --> 00:27:39,847
നമ്മൾ സ്നേഹിക്കുന്നവർ നമ്മുടെ ദൗർബല്യമല്ല.

467
00:27:40,973 --> 00:27:42,892
നാം പോരാടാനുള്ള കാരണമാണ് അവർ.

468
00:27:54,320 --> 00:27:57,198
- ഞാൻ അവനോട് സംസാരിച്ചോട്ടെ?
- തീർച്ചയായും.

469
00:27:57,281 --> 00:28:00,326
ഒന്ന്… മുട്ടിയിട്ട് കയറിയാൽ മതി.

470
00:28:01,577 --> 00:28:03,537
ഞാനത് പഠിച്ചത് കുറേ അനുഭവിച്ചിട്ടാണ്.

471
00:28:15,966 --> 00:28:17,718
അതെ. ലാബ് ഇതിലേയാണ്.

472
00:28:22,223 --> 00:28:23,516
നാശം പിടിക്കാൻ.

473
00:28:23,599 --> 00:28:25,434
ഇവർ ഇവിടെ വന്നിട്ട്
കുറച്ചായിക്കാണും അല്ലേ?

474
00:28:27,686 --> 00:28:28,521
പതിറ്റാണ്ടുകൾ.

475
00:28:32,274 --> 00:28:34,777
വേട്ടക്കാരാണ്. അവരുടെ കത്തി നോക്ക്.

476
00:28:36,278 --> 00:28:39,031
ഇവർ തമ്മിൽ തല്ലി ചത്തതാണ്.

477
00:28:39,114 --> 00:28:41,659
ഒരുപക്ഷേ ഇവിടുത്തെ പിശാച്,

478
00:28:41,742 --> 00:28:42,910
അത് നമ്മളാണെങ്കിലോ?

479
00:28:42,993 --> 00:28:44,203
നീയെന്താടാ ഫ്രെഞ്ചി പറയുന്നത്?

480
00:28:44,286 --> 00:28:46,163
ടോക്സോപ്ലാസ്മോസിസ്.

481
00:28:46,247 --> 00:28:49,208
പൂച്ചക്കാട്ടത്തിലുള്ള ഒരു പരാദജീവിയാണത്.
അത് മനുഷ്യരിലേക്ക് പകരാം.

482
00:28:49,291 --> 00:28:51,585
അത് മനുഷ്യരെ ഭയങ്കരമായി
ദേഷ്യം പിടിപ്പിക്കും.

483
00:28:51,669 --> 00:28:53,003
നമ്മൾ പൂച്ചക്കാട്ടം തിന്നെന്നാണോ?

484
00:28:53,087 --> 00:28:55,005
തിന്നെന്നോ? അല്ല.

485
00:28:55,756 --> 00:28:59,426
വി1 വെള്ളത്തിൽ കലർന്നിട്ടുണ്ടെങ്കിൽ,
അത് ചെടികളെ ബാധിച്ചിട്ടുണ്ടാകും.

486
00:28:59,510 --> 00:29:01,637
അതിൻ്റെ അണുക്കൾ
നമ്മളിൽ ദേഷ്യം ഉണ്ടാക്കും.

487
00:29:01,720 --> 00:29:03,973
നമ്മൾ തമ്മിൽ തല്ലി ചാവും, അങ്ങനെ…

488
00:29:05,182 --> 00:29:06,559
നമ്മൾ ഈ ചെടികൾക്ക് വളമാവും.

489
00:29:08,561 --> 00:29:09,937
ഓ, അതായത് ലാസ്റ്റ് ഓഫ് അസ് പോലെയോ?

490
00:29:11,522 --> 00:29:14,233
അല്ല, ലഹരി കേറിയ വാക്കിംഗ് ഡെഡ് ആണ്.

491
00:29:15,067 --> 00:29:18,362
മരിച്ച ക്യാമ്പർമാർ, മൃഗങ്ങൾ, വേട്ടക്കാർ.

492
00:29:18,445 --> 00:29:21,991
നിങ്ങളുടെ പെരുമാറ്റത്തിൽ മാറ്റമുള്ളത്
നിങ്ങൾ കാണുന്നില്ലേ.

493
00:29:22,074 --> 00:29:25,077
ഞങ്ങളോ? നീ ലിംഗത്തിലൂടെ
കൊക്കെയ്ൻ വലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

494
00:29:25,160 --> 00:29:27,246
നിൽക്ക്. നീ പറഞ്ഞതിൽ കാര്യമുണ്ട്.

495
00:29:27,329 --> 00:29:29,665
വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്ന
മയക്കുമരുന്നു കാരണം

496
00:29:29,748 --> 00:29:31,333
എൻ്റെ തലച്ചോറിന് മാറ്റം വന്നിട്ടുണ്ടാകും.

497
00:29:31,417 --> 00:29:33,544
അതുകൊണ്ടാവും എനിക്കൊന്നും പറ്റാത്തത്.

498
00:29:33,627 --> 00:29:35,462
അപ്പൊ ഈ മരുന്നടി കൊണ്ട്
എന്തേലും ഗുണമുണ്ടായല്ലോ.

499
00:29:37,673 --> 00:29:39,466
റോമിയോയും കോപ്പിലെ ജൂലിയറ്റും.

500
00:29:39,550 --> 00:29:43,804
നിങ്ങൾ രണ്ടുപേരും ഈ യുദ്ധം അതിജീവിച്ചാലും,
കൂടിപ്പോയാൽ ആറു മാസം, അത്രയേ ഉണ്ടാവൂ.

501
00:29:45,389 --> 00:29:47,391
കൊള്ളാം, കൊള്ളാം.

502
00:29:59,111 --> 00:30:00,404
നമുക്കു പോവാം.

503
00:30:04,116 --> 00:30:05,326
നീ എങ്ങോട്ടാ പോവുന്നത്?

504
00:30:05,409 --> 00:30:08,162
- ആ നാറികളെ തട്ടാൻ പോവുകയാ.
- ഞങ്ങളെക്കൂടി കൊലയ്ക്ക് കൊടുക്കുമോ.

505
00:30:08,245 --> 00:30:11,081
നിങ്ങൾ രണ്ടുപേർക്കും
ഇപ്പൊ സമനില തെറ്റിയിരിക്കുകയാ.

506
00:30:11,165 --> 00:30:13,459
ആ തോക്ക് എൻ്റെ മുഖത്തുനിന്ന്
മാറ്റെടാ ഫ്രെഞ്ചി.

507
00:30:13,542 --> 00:30:15,461
അതുകൊണ്ടെന്നെ ഒന്നും ചെയ്യാനാവില്ല മോനേ.

508
00:30:15,544 --> 00:30:16,920
ഇല്ല, പക്ഷേ ഞാൻ ചെയ്യും.

509
00:30:17,796 --> 00:30:20,424
ഹോംലാൻഡറും സോൾജ്യർ ബോയിയും
നിന്നെ കൊല്ലും, പിന്നെ ഞങ്ങളെയും.

510
00:30:20,507 --> 00:30:23,469
ഇവിടെ വി1 ഉണ്ടെങ്കിൽ,
അത് ഹോംലാൻഡറിന് കിട്ടും.

511
00:30:24,428 --> 00:30:26,388
അതുകൊണ്ട് നിങ്ങളുടെ കുടുംബം രക്ഷപ്പെടുമോ?

512
00:30:27,181 --> 00:30:28,766
ഇതാണോ നിങ്ങൾക്കു വേണ്ട പ്രതികാരം?

513
00:30:29,642 --> 00:30:31,852
ബെക്കയ്ക്ക് അതുകൊണ്ട് നീതി കിട്ടുമോ?

514
00:30:35,105 --> 00:30:35,939
ശരി.

515
00:30:41,487 --> 00:30:44,281
നമ്മൾ തമ്മിൽ തല്ലി ചാകുന്നതിനോ
സൂപ്പുകൾ നമ്മളെ കൊല്ലുന്നതിനോ മുൻപ്

516
00:30:45,074 --> 00:30:46,700
നമുക്കിവിടന്നു വേഗം പോകണം.

517
00:30:48,786 --> 00:30:49,620
അപ്പൊ, എന്താ പ്ലാൻ?

518
00:30:49,703 --> 00:30:52,081
- ദൈവമേ!
- എന്താടാ ഫ്രെഞ്ചി ഇത്?

519
00:30:52,164 --> 00:30:54,667
ഇത് മാനിൻ്റെ മൂത്രമാണ്. വേട്ടക്കാർ
ഇരയെ ആകർഷിക്കാൻ ഉപയോഗിക്കുന്നതാ,

520
00:30:54,750 --> 00:30:56,919
നാമിത് ഹോംലാൻഡറിൽ നിന്ന്
നമ്മുടെ മണം മറയ്ക്കാൻ ഉപയോഗിക്കും.

521
00:30:57,461 --> 00:31:00,381
നീയത് എൻ്റെ ദേഹത്തടിച്ചാൽ,
നിൻ്റെ തല ഞാൻ വെട്ടും.

522
00:31:01,548 --> 00:31:04,927
നമ്മളെ രക്ഷിക്കാൻ മാൻ മൂത്രത്തിന്
കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.

523
00:31:08,138 --> 00:31:09,515
ഇത് സയൻസ് ആണ് ബ്രോ.

524
00:31:09,598 --> 00:31:12,267
നമുക്ക് വികാരമൂർച്ഛ ഉണ്ടാവുമ്പോൾ,
പൗരുഷം നമ്മുടെ ശരീരത്തിൽ നിന്നു പോവും.

525
00:31:12,351 --> 00:31:14,186
അതുകൊണ്ട് അത് പിടിച്ചുനിർത്തണം,
അല്ലേ നോയർ?

526
00:31:15,896 --> 00:31:17,564
അല്ലേടാ, നോയർ?

527
00:31:17,648 --> 00:31:19,483
പോ-പോ-പോ-പോടാ പുല്ലേ.

528
00:31:19,566 --> 00:31:21,610
ഏതോ സ്വിച്ച് മാറിപ്പോയെന്നു
തോന്നുന്നു, ബ്രോ-സഫ്.

529
00:31:21,694 --> 00:31:23,946
എ-എ-എ-എന്താ പുല്ലേ പറഞ്ഞത്?

530
00:31:24,029 --> 00:31:24,905
എന്ത്?

531
00:31:26,448 --> 00:31:27,282
എന്താ?

532
00:31:31,537 --> 00:31:33,664
എനിക്കൊന്നു സംസാരിച്ചാൽ മതി.

533
00:31:35,749 --> 00:31:36,917
ആഹാ.

534
00:31:37,000 --> 00:31:38,460
നിൻ്റെ പടം അവിടെ ഇല്ല.

535
00:31:38,544 --> 00:31:39,378
അത്, നന്നായി.

536
00:31:39,461 --> 00:31:40,713
ജെർഗൻസ്

537
00:31:41,964 --> 00:31:45,718
നന്നായി. അതായത്, അത് നന്നായി.

538
00:31:45,801 --> 00:31:47,094
ഞാൻ വഞ്ചകരുടെ പടം തൂക്കാറില്ല.

539
00:31:47,177 --> 00:31:48,178
ശരി, നോക്ക്…

540
00:31:49,138 --> 00:31:51,640
എന്നെക്കുറിച്ച് അവർ
പറയുന്നതൊന്നും സത്യമല്ല.

541
00:31:51,724 --> 00:31:53,892
ഏത്? നീ ദ സെവനിൽ എത്തിയത്
കിടക്ക പങ്കിട്ടിട്ടാണെന്നതോ,

542
00:31:53,976 --> 00:31:56,145
അതോ നീ കുട്ടികളെ
തട്ടിക്കൊണ്ടു പോവുന്നവളാണെന്നതോ?

543
00:31:56,228 --> 00:31:59,565
അപ്പൊ നീ എൻ്റെ വാനിൽ കയറാൻ
സാധ്യതയില്ല അല്ലേ?

544
00:32:00,983 --> 00:32:03,110
ഹേയ്, നോക്ക് മേസൺ.

545
00:32:04,278 --> 00:32:06,405
നീ ഹോംലാൻഡർ അക്കാദമിയിലാണ്
പഠിക്കുന്നത്,

546
00:32:06,488 --> 00:32:10,409
വീട്ടിലെത്തിയാൽ ദിവസവും ആയിരക്കണക്കിന്
ടിക് ടോക് വീഡിയോകൾ കാണും.

547
00:32:10,492 --> 00:32:12,870
അതിനിടയിൽ സത്യത്തിന്
എന്തു വിലയുണ്ടാകാനാണ്?

548
00:32:13,746 --> 00:32:16,874
എന്തേലുമാവട്ടെ. നീ എഫ്ബിഐ
തിരയുന്ന കുറ്റവാളിയാണ്.

549
00:32:16,957 --> 00:32:20,461
ശരി, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, എഫ്ബിഐ
തിരയുന്ന കുറ്റവാളിയാണ് നിൻ്റെ ചേച്ചി.

550
00:32:20,544 --> 00:32:24,923
നിനക്ക് വേണേൽ ഇങ്ങനെ ദേഷ്യപ്പെട്ടിരിക്കാം,
അല്ലെങ്കിൽ നമുക്ക് അതെപ്പറ്റി സംസാരിക്കാം.

551
00:32:25,007 --> 00:32:26,550
മൂന്നാമതൊരു വഴിയുണ്ടോ?

552
00:32:30,804 --> 00:32:31,764
ഡങ്കിൻ

553
00:32:31,847 --> 00:32:36,935
ഞാൻ പറയട്ടെ. ചോക്ലേറ്റ് ക്രീം നിറച്ചത്,
എല്ലാ വ്യാഴാഴ്ചയും രാവിലെ, അല്ലേ?

554
00:32:37,895 --> 00:32:39,605
സ്കൂളിൽ പോകും മുൻപ്
അച്ഛൻ വാങ്ങിത്തരുമായിരുന്നു.

555
00:32:41,190 --> 00:32:43,650
എനിക്ക് ഏറ്റവും കൂടുതൽ
മിസ് ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണത്.

556
00:32:44,651 --> 00:32:47,613
അച്ഛൻ സ്വന്തം കാര്യം നോക്കാൻ
എന്നെ ഒരു മറയാക്കിയതാണെന്നു തോന്നുന്നു.

557
00:32:49,740 --> 00:32:51,867
അതെ, എനിക്ക് ഷുഗർ വരുമെന്ന് തോന്നുന്നു.

558
00:33:15,307 --> 00:33:16,391
അത് ഇവിടെയില്ല.

559
00:33:17,059 --> 00:33:19,228
എല്ലാം നാശം പിടിക്കട്ടെ!

560
00:33:19,311 --> 00:33:20,562
വെറുതെ സമയം കളഞ്ഞത് മിച്ചം.

561
00:33:25,275 --> 00:33:27,736
ബുച്ചർ, ഇതൊന്ന് നോക്ക്.

562
00:33:28,695 --> 00:33:30,989
ഏതോ പട്ടി നമുക്ക് മുൻപേ ഇവിടെ എത്തി.

563
00:33:31,073 --> 00:33:33,116
അധികം നേരമായിട്ടുമില്ല.

564
00:33:33,200 --> 00:33:35,828
80 വർഷത്തെ തുരുമ്പ്
ഒറ്റ ഇടിക്ക് തെറിപ്പിച്ചിരിക്കുന്നു.

565
00:33:36,829 --> 00:33:40,040
ഇത്രയും ശക്തിയിൽ ഇടിക്കാൻ പറ്റുന്ന
എത്ര സൂപ്പുകളെ നമുക്കറിയാം?

566
00:33:40,123 --> 00:33:41,458
ഒരു ഡസൻ കാണും, ചിലപ്പോൾ കൂടുതൽ.

567
00:33:42,960 --> 00:33:43,794
എന്താ അത്?

568
00:33:45,921 --> 00:33:47,506
- ഹെറോയിൻ.
- ഹെറോയിനോ?

569
00:33:47,589 --> 00:33:48,841
അതെന്തായാലും നിനക്കറിയുമല്ലോ.

570
00:33:53,011 --> 00:33:55,556
അപ്പോൾ, ചുറ്റിക പോലെ ഇടിക്കാൻ കഴിവുള്ള,

571
00:33:56,473 --> 00:33:58,433
മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാൾ.

572
00:34:00,269 --> 00:34:01,103
ബോംബ്സൈറ്റ്.

573
00:34:01,186 --> 00:34:05,566
ബോംബ്സൈറ്റിനെ വർഷങ്ങളായി
ആരും കണ്ടിട്ടില്ല. അവൻ മരിച്ചുകാണും.

574
00:34:05,649 --> 00:34:06,984
പൊട്ടാ, അവൻ മരിച്ചിട്ടില്ലെങ്കിലോ?

575
00:34:07,693 --> 00:34:10,529
ഈ സാധനം ഇവിടെയുണ്ടെന്ന്
അറിയാവുന്ന ഒരേയൊരാൾ അവനാണ്.

576
00:34:10,612 --> 00:34:13,073
സോൾജ്യർ ബോയിയുടെ
ആദ്യ ടീമിലുണ്ടായിരുന്ന ബോംബ്സൈറ്റ് ആണോ?

577
00:34:13,156 --> 00:34:15,617
അവൻ്റെ ദേഹത്ത് നേരത്തെ വി1
കുത്തിവെച്ചതല്ലേ? പിന്നെന്തിനാ വീണ്ടും?

578
00:34:22,457 --> 00:34:24,084
ഹേയ്, എന്തുപറ്റി എഡ്?

579
00:34:24,167 --> 00:34:26,587
അവധിദിവസമായിട്ടും
ശല്യപ്പെടുത്തിയതിന് ക്ഷമിക്കണം.

580
00:34:26,670 --> 00:34:29,923
ഇത് അസംബന്ധമായി തോന്നിയേക്കാം.
പക്ഷേ സ്റ്റാർലൈറ്റ് ഇവിടെയുണ്ടോ??

581
00:34:30,007 --> 00:34:31,425
ഞാൻ… എന്താ

582
00:34:31,508 --> 00:34:32,759
മേസൺ എന്നെ വിളിച്ചിരുന്നു.

583
00:34:34,219 --> 00:34:37,639
അതൊരു തമാശയല്ലേ?
അതൊരു തമാശയാണെന്ന് പറ.

584
00:34:44,771 --> 00:34:46,940
- അവൾ എൻ്റെ മകളാണ്.
- നിങ്ങളുടെ മകളോ?

585
00:34:47,024 --> 00:34:49,359
എൻ്റെ പൊന്നച്ഛാ. അച്ഛന്
കള്ളം പറയാൻ പോലും അറിയില്ലല്ലോ.

586
00:34:49,443 --> 00:34:51,612
ഞാൻ തന്നെ 20 വർഷമായി
അറിയാം, ഒരിക്കലും--

587
00:34:51,695 --> 00:34:52,779
ഞാൻ തന്നോട് പറയണമായിരുന്നു.

588
00:34:52,863 --> 00:34:56,450
- അവളൊരു സീരിയൽ കില്ലറാണ്.
- അല്ല. സത്യമായും അങ്ങനെയല്ല.

589
00:34:57,284 --> 00:35:01,038
ഞാൻ കാലുപിടിക്കാം,
താൻ തൻ്റെ വണ്ടിയിൽ കയറി തിരിച്ചു പോ.

590
00:35:01,121 --> 00:35:01,955
തനിക്ക് വട്ടാണോ?

591
00:35:02,039 --> 00:35:06,168
ഇതിൻ്റെ പേരിൽ ജയിലിൽ കിടന്നു ചാവാനെനിക്കു
വയ്യ. എനിക്കവളെ അറസ്റ്റ് ചെയ്തേ പറ്റൂ.

592
00:35:07,628 --> 00:35:09,504
മാറി നിൽക്ക്.

593
00:35:09,588 --> 00:35:11,506
പ്ലീസ്, എഡ്. ഒന്ന് സമാധാനപ്പെട്.

594
00:35:13,967 --> 00:35:15,761
- കൈ പൊക്ക്, വേഗം.
- അതിന് സൗകര്യമില്ല.

595
00:35:15,844 --> 00:35:16,845
ഇവിടന്നു പോ.

596
00:35:19,056 --> 00:35:21,224
- എഡ്, അത് താഴ്ത്ത്--
- ഞാൻ പറഞ്ഞു കഴിഞ്ഞു.

597
00:35:21,308 --> 00:35:22,351
ഇവിടുന്നു പോ.

598
00:35:22,434 --> 00:35:24,770
- ഇല്ല, നിന്നെ ഞാൻ അറസ്റ്റ് ചെയ്യുന്നു.
- എഡ്, സമാധാനിക്ക്.

599
00:35:24,853 --> 00:35:25,729
എല്ലാവരും ഒന്ന്--

600
00:35:25,812 --> 00:35:27,773
- ഞാൻ മുന്നറിയിപ്പ് തരികയാണ്.
- പോവാനാ പറഞ്ഞത്!

601
00:35:27,856 --> 00:35:29,566
നിങ്ങൾ രണ്ടുപേരും ഇതൊന്ന് നിർത്താമോ!

602
00:35:35,405 --> 00:35:37,240
ഞാൻ… സോറി, ഞാൻ…

603
00:35:37,324 --> 00:35:40,035
എഡ്, എല്ലാ ഞായറാഴ്ചയും പള്ളിയിൽ
നമ്മൾ അടുത്തടുത്തല്ലേ ഇരിക്കാറുള്ളത്.

604
00:35:40,118 --> 00:35:43,538
പാം മരിച്ച ശേഷം, എത്രയോ മാസം
താൻ ഇവിടുന്ന് ഭക്ഷണം കഴിച്ചില്ലേ?

605
00:35:43,622 --> 00:35:45,666
അതെ. എന്നിട്ട് ഇത്രയും കാലം
താൻ എന്നോട് കള്ളം പറഞ്ഞു.

606
00:35:45,749 --> 00:35:47,292
തനിക്ക് പേടിയുണ്ടെന്നറിയാം.
എനിക്കുമുണ്ട്.

607
00:35:47,376 --> 00:35:49,211
പക്ഷേ വോട്ട് നമ്മളെക്കൊണ്ട്
ചെയ്യിക്കുന്നത്,

608
00:35:49,294 --> 00:35:53,090
നമ്മുടെ അയൽക്കാരെ വീടുകളിൽ നിന്ന്
പിടിച്ചിറക്കി, എവിടേക്കോ അയക്കുന്നത്…

609
00:35:54,466 --> 00:35:56,969
എങ്ങോട്ടാണെന്നു ദൈവത്തിനറിയാം.
അത് തെറ്റാണെന്ന് തനിക്കറിയില്ലേ.

610
00:36:00,722 --> 00:36:02,599
ആനി എൻ്റെ മകളാണ്,
എനിക്ക് അവളെ ഇഷ്ടമാണ്.

611
00:36:02,683 --> 00:36:04,559
ഞാൻ പണ്ടേ
അവളെ പിന്തുണയ്ക്കണമായിരുന്നു.

612
00:36:05,435 --> 00:36:08,605
അവർ പറയുന്നതുപോലെയല്ല അവൾ.
അവൾ നല്ലൊരു വൃക്തിയാണ്, എഡ്.

613
00:36:08,689 --> 00:36:10,941
നല്ല മനുഷ്യർ ശരിയായ കാര്യം
ചെയ്യാൻ മടിച്ചാൽ,

614
00:36:11,024 --> 00:36:12,943
പിന്നെ നമുക്കെന്തു പ്രതീക്ഷയാണുള്ളത്?

615
00:36:18,991 --> 00:36:20,534
ഒരു മണിക്കൂറിൽ
അവളിവിടുന്നു പോയിരിക്കണം.

616
00:36:20,617 --> 00:36:23,954
ഇല്ലെങ്കിൽ സത്യമായിട്ടും,
ഞാൻ ലൈവ്‌വയറിനെയും കൂട്ടി വരും,

617
00:36:24,037 --> 00:36:25,539
രണ്ടുപേരെയും പിടിച്ചുകൊണ്ടുപോകും.

618
00:36:26,707 --> 00:36:27,874
നന്ദി. നന്ദി.

619
00:36:39,469 --> 00:36:40,762
മാൻ മൂത്രത്തിൻ്റെ മണം.

620
00:36:41,638 --> 00:36:44,641
അവസാനമായി ഞാൻ ഇവിടെ വന്നപ്പോൾ,
യുദ്ധമുഖത്തുനിന്ന്, മുടിയിൽ പറ്റിയിരുന്ന

621
00:36:44,725 --> 00:36:46,852
നാസികളുടെ തലച്ചോറ് തുടച്ചുകൊണ്ടാണ് വന്നത്.

622
00:36:46,935 --> 00:36:50,313
അത്ര മികച്ചവരെ മാത്രമേ ഡോക്ടർ വോട്ടിൻ്റെ
പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുത്തിരുന്നുള്ളൂ.

623
00:36:50,856 --> 00:36:52,482
അല്ലാതെ ലോലൻമാരെ അല്ല.

624
00:36:53,817 --> 00:36:56,236
പിന്നല്ലാതെ. അല്ല, നീ വലിയ സംഭവമാണെന്ന്
ഞാൻ മറന്നുപോയി.

625
00:36:56,319 --> 00:36:59,239
എടാ, പെണ്ണുപിടിക്കാത്ത വട്ടനല്ല ഞാൻ.

626
00:36:59,322 --> 00:37:01,241
നിൻ്റെ കേപ്പ് പോലെ തന്നെ
ഉപയോഗശൂന്യമാ ലിംഗവും.

627
00:37:01,324 --> 00:37:03,952
ലിംഗം ഉപയോഗിക്കാൻ പറ്റിയില്ലേൽ
പിന്നെ ഫേമസ് ആയിട്ടെന്തു കാര്യം?

628
00:37:04,786 --> 00:37:07,497
എൻ്റെ ലിംഗം നനഞ്ഞിരിക്കായിരുന്നു,
ഞാൻ സ്റ്റോംഫ്രണ്ടിൻ്റെ വായീന്നെടുത്ത്

629
00:37:07,581 --> 00:37:09,332
അവളുടെ താടിയിൽ തുടച്ചപ്പോൾ.

630
00:37:18,050 --> 00:37:19,217
നോക്ക്. പിന്നേം വികൃതജീവികൾ.

631
00:37:21,261 --> 00:37:22,345
നിൻ്റെ സുഹൃത്തുക്കളാണോ?

632
00:37:28,060 --> 00:37:28,894
നാശം.

633
00:37:30,395 --> 00:37:31,271
മുന്നറിയിപ്പ്
അനക്കം (2)

634
00:37:31,354 --> 00:37:33,315
- അവർ നമ്മുടെ മേലെയുണ്ട്.
- ഇവിടുന്ന് പോവുന്നതാ നല്ലത്.

635
00:37:33,398 --> 00:37:35,400
- വാ.
- ഹേയ്, വി1-ൻ്റെ കാര്യമോ?

636
00:37:35,484 --> 00:37:36,693
ബോംബ്സൈറ്റിൻ്റെ കയ്യിൽ
അതുണ്ടേൽ

637
00:37:36,777 --> 00:37:38,320
പിന്നെ നമുക്കത് നശിപ്പിക്കേണ്ടി വരില്ല.

638
00:37:39,029 --> 00:37:40,405
നീയെന്താ ഈ പറയുന്നത്?

639
00:37:41,406 --> 00:37:42,574
ആരാ ഈ നമ്മൾ?

640
00:37:45,702 --> 00:37:48,914
ഈ ലോകത്ത് ഇനിയും ചിരഞ്ജീവികളായ
പട്ടികൾ വേണമെന്നാണോ നിൻ്റെ ആഗ്രഹം?

641
00:37:48,997 --> 00:37:51,750
നമുക്ക് ആനിയെയും കിമികോയെയും
രക്ഷിക്കാൻ അത് വേണം.

642
00:37:51,833 --> 00:37:54,127
നീ ഇത്രയും നേരം ഇത്
പ്ലാൻ ചെയ്യുകയായിരുന്നു അല്ലേ?

643
00:37:54,961 --> 00:37:56,171
ഹോംലാൻഡർ കേൾക്കും.

644
00:37:56,254 --> 00:37:59,174
നീ വീണ്ടും അവന് കൂട്ടുനിൽക്കുകയാണ്.

645
00:37:59,257 --> 00:38:00,842
നമുക്ക് റിസ്ക് എടുക്കാൻ പറ്റില്ല ഹ്യൂയി.

646
00:38:00,926 --> 00:38:02,469
ഹോംലാൻഡർ മരിക്കാനും

647
00:38:02,552 --> 00:38:04,930
എൻ്റെ മകൾ ജീവിക്കാനും വേണ്ടി
അവൾ ചാവേണ്ടിവന്നാൽ

648
00:38:05,013 --> 00:38:06,348
നമുക്ക് വേറെ വഴിയില്ല.

649
00:38:06,431 --> 00:38:08,266
നിനക്ക് പറയാൻ എളുപ്പമാണ്.
നീയല്ലല്ലോ മരിക്കുന്നത്.

650
00:38:08,350 --> 00:38:10,393
അവനെങ്കിലും എപ്പോൾ വായടയ്ക്കണമെന്നും

651
00:38:10,477 --> 00:38:11,895
പറഞ്ഞതനുസരിക്കണമെന്നും അറിയാം.

652
00:38:11,978 --> 00:38:13,105
എന്ത്?

653
00:38:13,188 --> 00:38:15,398
വേണ്ട, നമുക്കിതിനുള്ള സമയമില്ല.
പുറത്തേക്കുള്ള വഴി നോക്കണം.

654
00:38:15,482 --> 00:38:16,775
ഒരു രഹസ്യം പറയട്ടെ, ബുച്ചർ?

655
00:38:16,858 --> 00:38:19,277
നീ മരിക്കാൻ പോവുകയാണെന്നറിഞ്ഞപ്പോൾ
ഞാൻ സന്തോഷിച്ചു,

656
00:38:19,361 --> 00:38:21,696
കാരണം നിൻ്റെ ശല്യവും
വെറുപ്പിക്കലും ഒഴിയുമല്ലോ.

657
00:38:21,780 --> 00:38:24,825
ഞാൻ ഇവരോട് പറയാറുണ്ടായിരുന്നു,
"ബുച്ചറെ കൈവിടരുത്.

658
00:38:24,908 --> 00:38:27,369
അവൻ്റെ ഉള്ളിൽ നന്മയുണ്ട്" എന്ന്.
എനിക്ക് തെറ്റുപറ്റി.

659
00:38:27,452 --> 00:38:29,996
അവിടെ മനുഷ്യത്വം എന്നൊന്ന്
ഉണ്ടായിരുന്നെങ്കിൽ, അത് മരിച്ചുപോയി.

660
00:38:30,080 --> 00:38:34,167
ആ നീരാളിക്കൈകൾ നിറഞ്ഞ നെഞ്ചിനുള്ളിൽ
നീ വെറുമൊരു രാക്ഷസനാണ്.

661
00:38:34,251 --> 00:38:35,961
അങ്ങനെയാകുന്നതായിരിക്കാം
എനിക്കിഷ്ടം.

662
00:38:36,044 --> 00:38:38,338
ആ പരാദജീവി നിൻ്റെ ഉള്ളിൽ മാത്രമല്ല.
അത് നീ തന്നെയാണ്.

663
00:38:38,421 --> 00:38:40,882
- നീയാണ് ക്യാൻസർ.
- പതിയെ പറ.

664
00:38:40,966 --> 00:38:43,426
നീ ഹോംലാൻഡറിനെപ്പോലെ തന്നെയാണ്,
ചിലപ്പോൾ അതിലും മോശം.

665
00:38:43,510 --> 00:38:45,470
നീ കാരണം ഞങ്ങൾ നശിക്കാൻ
ഞാൻ സമ്മതിക്കില്ല.

666
00:38:45,554 --> 00:38:47,973
- അതിന് നീ എന്തു ചെയ്യുമെടാ?
- ഞാൻ നിന്നെ കൊല്ലും.

667
00:38:48,056 --> 00:38:49,182
അരുത്. സൂക്ഷിച്ച്!

668
00:38:51,518 --> 00:38:52,435
കിമികോ!

669
00:38:53,562 --> 00:38:55,147
ഒന്നു സമാധാനപ്പെട്.

670
00:38:59,109 --> 00:39:00,402
ഞാൻ വളർത്തുമൃഗമല്ലെന്നു
പറഞ്ഞതല്ലേ.

671
00:39:00,485 --> 00:39:01,570
ഇനി നിന്നെ ഞാനനുസരിക്കില്ല.

672
00:39:04,197 --> 00:39:05,157
കിമികോ!

673
00:39:11,079 --> 00:39:12,289
വാടാ, എംഎം.

674
00:39:12,372 --> 00:39:13,665
ബുച്ചർ സമ്മതിക്കുകയാണെങ്കിൽ.

675
00:39:20,422 --> 00:39:22,299
എല്ലാവരും ഒന്നു നിർത്ത്!

676
00:39:40,734 --> 00:39:42,986
ഓയ്, നീ എങ്ങോട്ടാ ഈ പോകുന്നത്?

677
00:39:48,867 --> 00:39:49,826
വേണ്ട…

678
00:39:53,955 --> 00:39:55,290
വലിയ ഗുണ്ടയാണെന്നാ വിചാരം.

679
00:39:56,416 --> 00:39:58,293
- എന്ത്?
- നീ തന്നെ. നിൻ്റെയീ വേഷംകെട്ട്.

680
00:39:58,877 --> 00:40:00,921
ഈ വീരവാദമൊക്കെ.

681
00:40:01,713 --> 00:40:02,964
എന്തൊരു തമാശയാണിത്.

682
00:40:03,048 --> 00:40:05,217
ഞാൻ നിൻ്റെ രഹസ്യ ഫയൽ വായിച്ചു.

683
00:40:05,300 --> 00:40:08,220
നിൻ്റെ സഹോദരന് ആൻസിയോയിൽ വെച്ച്
ധീരതയ്ക്കുള്ള സിൽവർ സ്റ്റാർ ലഭിച്ചു,

684
00:40:08,303 --> 00:40:13,350
അതു കണ്ടാണ്‌ ഡോക്ടറുടെ പരീക്ഷണത്തിൽ
നിന്നേം ചേർക്കാൻ നീ അച്ഛനോട് കെഞ്ചിയത്.

685
00:40:13,433 --> 00:40:18,939
കാരണം നിൻ്റെ സഹോദരന് കിട്ടുന്ന ബഹുമാനം
നിനക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല,

686
00:40:19,022 --> 00:40:24,027
അവൻ്റെ മുന്നിൽ
നീ ഒന്നുമല്ലാതാകുമെന്ന് നീ ഭയന്നു.

687
00:40:24,110 --> 00:40:26,029
നിനക്ക് എന്നെക്കുറിച്ച് ഒന്നുമറിയില്ല.

688
00:40:27,489 --> 00:40:28,323
ശരിക്കും?

689
00:40:29,741 --> 00:40:32,369
നിൻ്റെ ദേഹത്ത് വി കുത്തിവെക്കാൻ
നോക്കിയപ്പോൾ,

690
00:40:32,452 --> 00:40:36,164
നീ പേടിച്ച് മുള്ളിയതുകൊണ്ട് നിന്നെ
മേശയിൽ കെട്ടിയിടേണ്ടി വന്നത് എനിക്കറിയാം.

691
00:40:36,248 --> 00:40:40,710
നീ പാൻ്റിൽ മുള്ളി,
അമ്മേ എന്നു വിളിച്ചു കരഞ്ഞു,

692
00:40:40,794 --> 00:40:45,257
വാശിപിടിച്ച് കരയുന്ന പിഴച്ച
പണക്കാർ പിള്ളേരെപ്പോലെ.

693
00:40:46,383 --> 00:40:50,178
അവർ നിനക്കീ ലോകം തന്നു.
പക്ഷേ നീ, നീ ഒന്നിനും കൊള്ളാത്തവനാണ്.

694
00:40:52,138 --> 00:40:54,349
കർത്താവേ. ഇതെന്തു കുന്തമാ?

695
00:40:56,768 --> 00:40:57,894
നീയെന്താ ചെയ്യുന്നത്?

696
00:41:03,275 --> 00:41:04,192
കലക്കി.

697
00:41:04,985 --> 00:41:06,486
ഞാൻ 30 സെക്കൻഡിനുള്ളിൽ പുറത്തിറങ്ങും.

698
00:41:06,569 --> 00:41:08,363
ചിലപ്പൊ ഇറങ്ങും. ചിലപ്പൊ ഇറങ്ങില്ല.

699
00:41:11,157 --> 00:41:12,617
ഇത് എൻറിച്ച്ഡ് യുറേനിയമാണ്.

700
00:41:12,701 --> 00:41:15,870
ആറ്റം ബോംബ് വീണാൽ നമ്മൾ രക്ഷപ്പെടുമോ
എന്നറിയാൻ അവർ നമ്മളെ ഇതിനുള്ളിലിടും.

701
00:41:15,954 --> 00:41:18,123
സാധാരണ മനുഷ്യനാണെങ്കിൽ
മിനിറ്റുകൾക്കുള്ളിൽ ചാകും.

702
00:41:18,206 --> 00:41:20,292
പക്ഷേ നിനക്ക് വല്ല
വയറുവേദനയോ മറ്റോ വന്നാൽ ഭാഗ്യം.

703
00:41:20,375 --> 00:41:22,002
പക്ഷേ ഭാഗ്യമുണ്ടാവട്ടെ,

704
00:41:22,085 --> 00:41:25,463
പിറകിലൂടെ ചോര വാർന്ന്
ആ സൂപ്പർ സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ.

705
00:41:36,099 --> 00:41:37,142
നീ എങ്ങോട്ടാ പോകുന്നത്?

706
00:41:37,225 --> 00:41:41,313
ഞാൻ പോയി വി1 നശിപ്പിക്കാൻ
പോവുകയാ, കള്ളക്കഴുവേറീ.

707
00:41:41,980 --> 00:41:43,815
- എന്തിന്?
- നിനക്ക് മനസ്സിലായില്ല, അല്ലേ?

708
00:41:45,025 --> 00:41:47,610
എനിക്ക് നിന്നെ എത്രമാത്രം വെറുപ്പാണെന്ന്.

709
00:42:29,736 --> 00:42:31,196
ഹ്യൂയി…

710
00:42:34,991 --> 00:42:38,787
വാടാ മോനേ. ഒന്നു പൊരുതി നോക്ക്.

711
00:42:58,973 --> 00:43:01,976
നിന്നെ ഈ കോലത്തിൽ
ലോകം കണ്ടിരുന്നെങ്കിൽ.

712
00:43:03,269 --> 00:43:05,188
ഇപ്പോൾ അത്ര സൂപ്പർ അല്ല, അല്ലേ?

713
00:43:06,147 --> 00:43:08,942
നിൻ്റെ… നിനക്ക് കുറച്ച്…

714
00:43:14,614 --> 00:43:16,449
അച്ഛൻ നിന്നെ മൂലയ്ക്ക് ഇരുത്തിയോ?

715
00:43:17,325 --> 00:43:18,785
നിനക്ക് കൊണ്ടുകാണും,

716
00:43:18,868 --> 00:43:21,830
അവൻ നിന്നെപ്പോലൊരുത്തൻ്റെ കൂടെ
കഴിയുന്നതിലും ഭേദം

717
00:43:21,913 --> 00:43:23,081
ഒറ്റയ്ക്കാണെന്ന് തീരുമാനിച്ചത്.

718
00:43:24,207 --> 00:43:26,960
എന്തുപറ്റി? നാക്കിറങ്ങിപ്പോയോ?

719
00:43:28,878 --> 00:43:30,463
അത്ഭുതങ്ങൾ അവസാനിക്കുമോ?

720
00:43:32,257 --> 00:43:33,550
ഒരുകാര്യം പറ…

721
00:43:36,386 --> 00:43:40,098
ആ മരുന്നു കിട്ടിയാൽ,
നീ ദൈവമാകുമെന്നാണോ വിചാരം?

722
00:43:42,434 --> 00:43:44,936
എനിക്കു നിന്നെ നന്നായി അറിയാം.

723
00:43:45,603 --> 00:43:48,898
അതുകൊണ്ട് എനിക്കറിയാം,
കോടിക്കണക്കിന് ആളുകൾ

724
00:43:48,982 --> 00:43:51,985
നിന്നെ വാഴ്ത്തി ഓശാന പാടിയാലും,

725
00:43:52,944 --> 00:43:54,529
നിനക്ക് സന്തോഷം കിട്ടില്ല,

726
00:43:54,612 --> 00:44:01,119
കാരണം ഉള്ളിൻ്റെയുള്ളിൽ വെറും ദുർബലനായ,
സ്നേഹമാഗ്രഹിക്കുന്ന കൊച്ചു കുട്ടിയാണ് നീ.

727
00:44:02,495 --> 00:44:04,539
നീ സ്വന്തം മകനെ തല്ലിച്ചതച്ചെന്നു
ഞാൻ കേട്ടു.

728
00:44:07,167 --> 00:44:08,585
അതിലും വലിയൊരു തോൽവി വേറെയില്ല.

729
00:44:17,927 --> 00:44:23,433
റെയാൻ ജീവിച്ചിരിക്കുന്നത്
അവന് കരുത്തുള്ളതുകൊണ്ടാണ്,

730
00:44:23,516 --> 00:44:27,061
കാരണം അവൻ എൻ്റെ മകനാണ്, ദൈവപുത്രൻ.

731
00:44:27,145 --> 00:44:29,147
നീ ദൈവമൊന്നുമല്ല.

732
00:44:29,230 --> 00:44:31,566
ഞാൻ പോയി വൈറസ് എടുത്തിട്ട് വരാം,

733
00:44:31,649 --> 00:44:35,069
എന്നിട്ട് നിൻ്റെ നട്ടെല്ല്
ഉരുകിപ്പോകുന്നത് കാണാല്ലോ അല്ലേ?

734
00:44:39,282 --> 00:44:40,742
നിൻ്റെ കയ്യിൽ അതില്ല, അല്ലേ?

735
00:44:44,120 --> 00:44:45,121
വൈറസ്.

736
00:44:52,170 --> 00:44:56,424
- ഇല്ലേ?
- ഇല്ല. നിൻ്റെ കയ്യിലില്ല.

737
00:44:56,508 --> 00:44:58,593
ഉണ്ടായിരുന്നെങ്കിൽ
നീയത് എപ്പോഴേ ഉപയോഗിച്ചേനെ.

738
00:45:04,057 --> 00:45:07,185
എന്നെ തടയാൻ നിനക്ക് കഴിയില്ല അല്ലേ?

739
00:45:07,268 --> 00:45:11,356
വില്യം, നീ ആരോടാ
കളിക്കുന്നതെന്ന് നിനക്കറിയില്ല.

740
00:45:13,316 --> 00:45:14,817
നിനക്കിതിൽ ഇടപെടാനാവില്ല.

741
00:45:15,652 --> 00:45:19,489
എനിക്ക് വി1 കിട്ടും, അത് കിട്ടിക്കഴിഞ്ഞാൽ,

742
00:45:19,572 --> 00:45:22,116
ഞാൻ നിന്നെ പച്ചയ്ക്ക് കീറും.

743
00:45:22,200 --> 00:45:26,204
നീയും, സ്റ്റാർലൈറ്റും,
ബാക്കി അവിശ്വാസികളും…

744
00:45:27,413 --> 00:45:32,001
നിങ്ങളെല്ലാം
സ്വന്തം ചോരയിൽ മുങ്ങിച്ചാവും.

745
00:45:32,085 --> 00:45:35,421
ഞാൻ വാക്കു തരുന്നു,
മരിക്കുന്നതിന് മുൻപ്…

746
00:45:39,175 --> 00:45:40,718
ഞാൻ നിന്നെ തീർക്കും.

747
00:45:41,261 --> 00:45:43,304
നിങ്ങളെല്ലാം തീർന്നെടാ തീർന്നു.

748
00:45:44,222 --> 00:45:46,182
എൻ്റേത് എനിക്ക് നേടിയെടുക്കാൻ കഴിയും,

749
00:45:46,266 --> 00:45:51,688
അതുകൊണ്ട് ഈ കോപ്പിലെ ലോകം
എൻ്റെ ജന്മാവകാശമാണ്!

750
00:45:53,106 --> 00:45:54,524
എൻ്റെ നിയോഗം!

751
00:46:25,847 --> 00:46:26,681
കഴുവേറീ!

752
00:46:29,017 --> 00:46:31,436
കോപ്പ്. നാശം.

753
00:47:24,405 --> 00:47:25,490
നാശം പിടിക്കാൻ.

754
00:47:38,294 --> 00:47:39,170
കോപ്പ്!

755
00:47:46,469 --> 00:47:47,428
ഇതെന്തു കോപ്പാണ്?

756
00:47:49,889 --> 00:47:50,890
ഹേയ്!

757
00:48:09,033 --> 00:48:10,118
ദൈവമേ.

758
00:48:17,375 --> 00:48:18,584
ക്വിൻ.

759
00:48:19,544 --> 00:48:20,628
നിനക്ക് ഇയാളെ അറിയാമോ?

760
00:48:23,798 --> 00:48:26,092
നിങ്ങൾ ഡോക്ടർ വോട്ടിൻ്റെ
ട്രയലിൽ ഒന്നിച്ചുണ്ടായിരുന്നവരാണോ.

761
00:48:27,510 --> 00:48:28,970
ഇത് നീയായിരിക്കുമെന്ന് എനിക്ക് തോന്നി,

762
00:48:29,053 --> 00:48:31,431
വികൃതജന്മമേ.

763
00:48:31,514 --> 00:48:32,598
നിനക്കെന്നോട് വെറുപ്പായിരുന്നു.

764
00:48:33,808 --> 00:48:36,310
അതെ, ഞാൻ പണക്കാരനായ
ഒരു അഹങ്കാരിയായിരുന്നു.

765
00:48:37,353 --> 00:48:39,480
ഒരു ചെറിയ പോരു പോലും
കണ്ടിട്ടില്ലാത്തവൻ, അല്ലേ?

766
00:48:42,233 --> 00:48:43,818
നിനക്കിപ്പോഴും എന്നോട് വെറുപ്പാണല്ലേ?

767
00:48:43,901 --> 00:48:46,320
ഈ സത്വം വെറും വെറുപ്പാണ്.

768
00:48:46,404 --> 00:48:48,239
അത് നമ്മളിൽ വെറുപ്പുണ്ടാക്കുന്നു.

769
00:48:48,322 --> 00:48:50,575
ഇതിനെല്ലാം കാരണം അവനാണ്.

770
00:48:51,284 --> 00:48:52,452
ഞാൻ പറയുന്നത് കേൾക്ക്.

771
00:48:53,494 --> 00:48:56,998
ഇതവസാനിപ്പിക്കാൻ നിനക്കു മാത്രമേ കഴിയൂ.
അവൻ്റെ കഷ്ടപ്പാട് അവസാനിപ്പിക്ക്.

772
00:48:57,081 --> 00:49:00,209
അവനെ കൊല്ലാനോ?
ഇല്ല. ദൈവമേ, ഇല്ല.

773
00:49:00,293 --> 00:49:01,461
വേണ്ട, അവൻ ഇങ്ങനെ ഇരുന്നാൽ മതി.

774
00:49:04,130 --> 00:49:05,298
പോയി ചാവ് പുല്ലേ!

775
00:49:07,091 --> 00:49:09,844
എനിക്ക് കിട്ടിയതൊന്നും
ഞാൻ അർഹിക്കുന്നില്ലെന്നാണോ?

776
00:49:09,927 --> 00:49:10,803
പോയി ചാവെടാ!

777
00:49:10,887 --> 00:49:13,264
പോയി തുലയ്, കാരണം
എനിക്കിപ്പോഴും എല്ലാമുണ്ട്!

778
00:49:13,347 --> 00:49:15,641
എനിക്കെല്ലാമുണ്ട്! ഞാൻ ജയിച്ചു!

779
00:49:20,605 --> 00:49:24,233
നീ അവനെ കൊന്നില്ലെങ്കിൽ
നമ്മളെല്ലാവരും മരിക്കും.

780
00:49:31,157 --> 00:49:33,367
ക്വിൻ നിന്നെ വെറുക്കുന്നത്
എന്തിനാണെന്ന് എനിക്കറിയാം.

781
00:49:33,451 --> 00:49:34,452
ആണോ?

782
00:49:34,535 --> 00:49:37,205
കാരണം നീ യഥാർത്ഥത്തിൽ
ആരാണെന്ന് അവനറിയാം.

783
00:49:37,288 --> 00:49:39,165
അവൻ യഥാർത്ഥ പടയാളിയായിരുന്നു.

784
00:49:39,248 --> 00:49:41,626
നീ വേഷംകെട്ടി നടന്ന വെറുമൊരു പയ്യനും.

785
00:49:41,709 --> 00:49:45,379
പക്ഷേ നീ ഹീറോ ആയി, അവൻ ഇങ്ങനെയും.

786
00:49:45,463 --> 00:49:47,381
അതിൽ എന്ത് നീതിയാണുള്ളത്?

787
00:49:47,465 --> 00:49:49,133
അവിടെ ഉണ്ടാകേണ്ടിയിരുന്നത് നീയാണ്.

788
00:49:49,217 --> 00:49:51,010
- മിണ്ടരുത്.
- നീയാണ് അനുഭവിക്കേണ്ടത്.

789
00:49:53,054 --> 00:49:55,765
നീ വെറുമൊരു ഭീരുവാണ്.

790
00:49:55,848 --> 00:49:57,517
വായടയ്ക്കാനല്ലേ പറഞ്ഞത്!

791
00:50:17,161 --> 00:50:18,246
ഹ്യൂയി?

792
00:50:20,289 --> 00:50:22,041
എന്നോട്… ക്ഷമിക്കണം.

793
00:50:24,544 --> 00:50:25,545
അതെ.

794
00:50:28,130 --> 00:50:29,131
ഞാനും ക്ഷമ ചോദിക്കുന്നു.

795
00:51:02,498 --> 00:51:04,959
നാശം. എന്നോട് ക്ഷമിക്കണം.

796
00:51:05,751 --> 00:51:07,128
എന്നോട് ക്ഷമിക്ക്.

797
00:51:56,510 --> 00:52:01,974
ഞാൻ കഴിച്ചിട്ടുള്ളതിൽ വെച്ച്
ഏറ്റവും നല്ല സ്ട്രോഗനോഫ് ആയിരുന്നു.

798
00:52:02,058 --> 00:52:04,977
അതൊന്നും ആവില്ല,
എന്നാലും അങ്ങനെ പറഞ്ഞല്ലോ.

799
00:52:08,481 --> 00:52:09,899
നിനക്കെന്തെങ്കിലും പറയാനുണ്ടോ?

800
00:52:10,942 --> 00:52:11,943
ക്ഷമിക്കണം.

801
00:52:13,778 --> 00:52:17,406
- ഒന്നുകൂടി പറഞ്ഞു നോക്കുന്നോ?
- എന്നോട് ക്ഷമിക്കണം.

802
00:52:17,490 --> 00:52:19,617
കൊള്ളാം. പക്ഷേ 20 വയസ്സ് വരെ
നിന്നെയിനി പുറത്തുവിടില്ല.

803
00:52:20,368 --> 00:52:21,994
30 വരെ ആയിരിക്കും നല്ലത്.

804
00:52:22,703 --> 00:52:24,956
നാം വീണ്ടും കാണുമെന്നു പ്രതീക്ഷിക്കുന്നു.

805
00:52:26,082 --> 00:52:27,291
ഞാനും.

806
00:52:34,966 --> 00:52:37,760
ആനി, ഞാൻ ചെയ്ത തെറ്റ് നീ ചെയ്യരുത്.

807
00:52:38,761 --> 00:52:41,764
സ്നേഹിക്കുന്നവരെ കൈവിടരുത്, കേട്ടല്ലോ?

808
00:53:55,296 --> 00:53:56,922
വി1 അവിടെ ഉണ്ടായിരുന്നില്ല.

809
00:54:05,473 --> 00:54:06,599
നീ…

810
00:54:08,184 --> 00:54:09,351
നീ കരയുകയാണോ?

811
00:54:13,147 --> 00:54:15,149
അതൊന്നു പെട്ടെന്നു ചെയ്യ്.

812
00:54:49,016 --> 00:54:49,850
നന്ദി.

813
00:54:50,643 --> 00:54:52,895
നീ ഇല്ലായിരുന്നെങ്കിൽ
നമ്മൾ രക്ഷപ്പെടില്ലായിരുന്നു.

814
00:54:54,939 --> 00:54:57,441
നേതൃത്വം ഏറ്റെടുക്കുക എന്നത്…

815
00:54:58,692 --> 00:55:00,861
ഞാൻ ചെയ്തതിൽ വെച്ച്
ഏറ്റവും വലിയ തെറ്റാണ്.

816
00:55:00,945 --> 00:55:03,072
ഇനിയൊരിക്കലും എന്നെ
അതിനനുവദിക്കരുത്. ഒരിക്കലും.

817
00:55:07,451 --> 00:55:09,537
മയക്കുമരുന്നിന് അടിമയായ
പോഴൻ എന്നു വിളിച്ചതിന് സോറി.

818
00:55:10,996 --> 00:55:13,666
നീ അങ്ങനെ വിളിച്ചതായി എനിക്ക് ഓർമ്മയില്ല.

819
00:55:13,749 --> 00:55:16,335
വിളിച്ചില്ലേ? ഞാൻ വിചാരിച്ചു വിളിച്ചെന്ന്.

820
00:55:17,711 --> 00:55:22,591
നീ പറഞ്ഞത് തെറ്റല്ല.
ഞാൻ അങ്ങനെയായിരുന്നു.

821
00:55:22,675 --> 00:55:28,139
പക്ഷേ ഞാനിപ്പോൾ ലഹരിവിമുക്തനാണ്,
നിനക്കു വേണ്ടതെന്തോ, അതാകാനെനിക്ക് കഴിയും.

822
00:55:33,978 --> 00:55:35,396
എനിക്ക് നിന്നെ മാറ്റണ്ട.

823
00:55:37,356 --> 00:55:39,233
എന്താന്നുവെച്ചാൽ…

824
00:55:41,235 --> 00:55:43,279
ഞാൻ സ്വയം മാറാൻ ശ്രമിക്കുകയാണ്.

825
00:55:45,114 --> 00:55:46,907
എനിക്ക് സംസാരിക്കാൻ കഴിയുന്നത്…

826
00:55:46,991 --> 00:55:51,495
എൻ്റെ ഉള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ
ഞാൻ ഒരുപാട് കഷ്ടപ്പെട്ടതുകൊണ്ടാണ്.

827
00:55:53,539 --> 00:55:57,209
പക്ഷേ നിനക്ക് പ്രശ്നങ്ങളാണ് ഇഷ്ടം.

828
00:55:57,293 --> 00:56:00,296
അതാണ് നിനക്ക് ചേരുന്നത്,
അതിൽ കുഴപ്പമൊന്നുമില്ല, പക്ഷേ…

829
00:56:01,672 --> 00:56:03,215
എനിക്കതിലേക്ക് തിരിച്ചുപോകാൻ കഴിയില്ല.

830
00:56:08,345 --> 00:56:10,139
അപ്പോൾ നമ്മുടെ ഭാവി?

831
00:56:38,876 --> 00:56:41,670
സോറി. ഞാൻ നിന്നെ വിട്ടുപോകാൻ
പാടില്ലായിരുന്നു. കൂടെയുണ്ടാകണമായിരുന്നു.

832
00:56:41,754 --> 00:56:46,425
നീ ഇല്ലാതിരുന്നത് വളരെ നന്നായി.
അവിടെ ഇല്ലാതിരിക്കുന്നതാ നല്ലത്.

833
00:57:01,315 --> 00:57:03,943
നോക്ക്, ഞാൻ പറഞ്ഞതൊക്കെ--

834
00:57:04,026 --> 00:57:07,029
അതൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞതെന്നു
പറയരുത്, കേട്ടോ?

835
00:57:07,112 --> 00:57:09,657
കാരണം ഞാൻ പറഞ്ഞ ഓരോ വാക്കും
അറിഞ്ഞുകൊണ്ടു തന്നെയാ പറഞ്ഞത്.

836
00:57:09,740 --> 00:57:11,367
അപ്പോൾ നമുക്കിടയിൽ പ്രശ്നമുണ്ടോ?

837
00:57:18,249 --> 00:57:20,668
ഏയ്, കുഴപ്പമില്ല.

838
00:57:28,342 --> 00:57:29,551
നീയെന്താ ചെയ്യുന്നത്?

839
00:57:29,635 --> 00:57:31,303
ആലോചിക്കുകയാണ്.

840
00:57:31,387 --> 00:57:34,431
ഹോ, നാടകം തുടങ്ങി.

841
00:57:35,683 --> 00:57:37,559
കടൽ മുതൽ

842
00:57:37,643 --> 00:57:39,603
ഓ ഫാദർ "വലിയ പ്രഖ്യാപനം" നടത്താനായി

843
00:57:39,687 --> 00:57:44,566
തിളങ്ങുന്ന കടൽ വരെ

844
00:57:44,650 --> 00:57:48,237
അമേരിക്ക

845
00:57:48,320 --> 00:57:51,073
അതെ. അതെ!

846
00:57:55,661 --> 00:57:57,663
സഹോദരീ സഹോദരന്മാരേ!

847
00:57:58,956 --> 00:58:02,626
സഹോദരീ സഹോദരന്മാരേ! ഈ ദിവസത്തിന്
സാക്ഷ്യം വഹിക്കാൻ സാധിച്ചത്

848
00:58:02,710 --> 00:58:04,211
നമ്മുടെ ഭാഗ്യമാണ്.

849
00:58:05,212 --> 00:58:10,426
കാരണം സമരിറ്റൻസ് എംബ്രേസിൻ്റെ ചരിത്രത്തിലെ
ഏറ്റവും വലിയ ദിവസമാണിന്ന്.

850
00:58:10,509 --> 00:58:13,512
- ഒരു ആമേൻ പറയൂ?
- ആമേൻ!

851
00:58:13,595 --> 00:58:16,056
- എനിക്ക് ഇതൊക്കെ വളരെ ഇഷ്ടമാണ്. സ്നേഹം.
- 250 വർഷം മുൻപ്…

852
00:58:16,140 --> 00:58:18,434
പക്ഷേ നീ യേശുവിനെയോ മറ്റോ അല്ലേ
വിശ്വസിക്കുന്നത്?

853
00:58:18,517 --> 00:58:21,687
ആയിരുന്നു. ഇപ്പോൾ ഞാൻ വിശ്വസിക്കുന്നത്
ഹോംലാൻഡറിനെയാണ്.

854
00:58:21,770 --> 00:58:22,855
അവൾ കള്ളം പറയുകയാണ്.

855
00:58:22,938 --> 00:58:24,565
- പറയാനുണ്ടോ.
- എന്താ?

856
00:58:27,401 --> 00:58:30,070
പക്ഷേ ഇന്ന്, സഹോദരീ സഹോദരന്മാരേ, ഇന്ന്

857
00:58:30,154 --> 00:58:33,282
നമ്മൾ അമേരിക്കയെ അതിൻ്റെ
ശരിയായ പാതയിലേക്ക് നയിക്കുന്നു.

858
00:58:35,284 --> 00:58:36,744
ഇന്നു മുതൽ,

859
00:58:36,827 --> 00:58:42,708
സഹോദരീ സഹോദരന്മാരേ, നമ്മൾ ഒരു പുതിയ
ദൈവികമായ മാറ്റത്തിൽ പങ്കുചേരുന്നു.

860
00:58:42,791 --> 00:58:46,545
നമ്മൾ വിശ്വാസത്തിൻ്റെ പടയാളികളാകും!

861
00:58:46,628 --> 00:58:50,549
നമ്മുടെ പൂർവ്വികരുടെ സ്വപ്നം
നമ്മൾ സാക്ഷാത്കരിക്കും!

862
00:58:50,632 --> 00:58:51,842
- നമ്മളത് ചെയ്യും!
- ഇന്നുതന്നെ!

863
00:58:51,925 --> 00:58:55,596
ഇന്ന് മുതൽ, സമരിറ്റൻസ് എംബ്രേസ്,

864
00:58:55,679 --> 00:58:58,932
ഡെമോക്രാറ്റിക് ചർച്ച് ഓഫ് അമേരിക്കയായി
മാറുന്നു!

865
00:59:03,729 --> 00:59:07,066
ഇതാ നമ്മുടെ പുതിയ പള്ളിക്ക് വേണ്ടിയുള്ള
അദ്ദേഹത്തിൻ്റെ പദ്ധതികൾ പങ്കുവെക്കാൻ…

866
00:59:07,149 --> 00:59:09,360
അദ്ദേഹം വെറുമൊരു മനുഷ്യനല്ല.

867
00:59:11,487 --> 00:59:14,990
വെറുമൊരു സൂപ്പർമാനുമല്ല…

868
00:59:19,286 --> 00:59:25,793
അദ്ദേഹം ദൈവത്തിൻ്റെ പ്രവാചകനാണ്!

869
00:59:26,794 --> 00:59:30,255
അമേരിക്കയുടെ പ്രവാചകൻ!

870
00:59:30,339 --> 00:59:34,510
അദ്ദേഹമാണ് പ്രവാചകൻ ഹോംലാൻഡർ!

871
00:59:53,737 --> 00:59:56,365
ഹോംലാൻഡർ, ഹോംലാൻഡർ…

872
01:00:10,129 --> 01:00:11,130
മൂലകഥ: ഗാർത്ത് എന്നിസിൻ്റെ ഡൈനാമിറ്റ്
എൻ്റർടെയ്ൻമെൻ്റ് കോമിക് സീരീസ്

873
01:00:11,213 --> 01:00:12,047
ചിത്രീകരണം
ഡാറിക് റോബർട്ട്‌സൺ

874
01:02:12,584 --> 01:02:14,586
ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ.

875
01:02:14,670 --> 01:02:16,672
ക്രിയേറ്റീവ് സൂപ്പർവൈസർ
ശ്രീസായി സുരേന്ദ്രൻ

